കൽപ്പറ്റ: കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ച് നാലു വയസുകാരി മരിച്ചു.
മലപ്പുറം അരീക്കോട് കമലാലയം റെജി – ശ്രുതി ദമ്പതികളുടെ മകള്‍ അനിഖ (4) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അനിഖയെ കോഴിക്കോട് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനു മുൻപ് മരണം സംഭവിച്ചു.
അപകടത്തില്‍ റെജിക്കും ശ്രുതിക്കും പരിക്കുകളുണ്ട്. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചീരാലിലെ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനായ റെജി അരീക്കോട് നിന്ന് ചീരാലിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.