ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയിലെ എല്ലാ മണ്ഡലങ്ങളിലും ഫെബ്രുവരി 16 ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27 നാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടുകള്‍ മാര്‍ച്ച് 2ന് എണ്ണും.

60 സീറ്റുകള്‍ വീതമുള്ള അസംബ്ലികളുടെ കാലാവധി മാര്‍ച്ച് മാസത്തില്‍ അവസാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലായി 2.28 ലക്ഷം വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അനുപ് ചന്ദ്ര പാണ്ഡെയും അരുണ്‍ ഗോയലും മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്തിരുന്നു. ബോര്‍ഡ് പരീക്ഷകളും സുരക്ഷാ സേനയുടെ നീക്കവും കണക്കിലെടുത്താണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഷെഡ്യൂള്‍ തയ്യാറാക്കിയത്.

ബിജെപിയാണ് നിലവില്‍ ത്രിപുരില്‍ അധികാരത്തിലുള്ളത്. മേഘാലയയില്‍ ബിജെപിയുമായി സഖ്യത്തിലാണെങ്കിലും ഇത്തവണയും എന്‍പിപി തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്കാകും നേരിടുക. എന്‍ഡിപിപി, ബിജെപി, എന്‍പിഎഫ് എന്നീ പാര്‍ട്ടികളുടെ സഖ്യമായ യുഡിഎയാണ് നിലവില്‍ നാഗാലാന്‍ഡില്‍ ഭരണത്തിലുള്ളത്.

 

ദ്രുതഗതിയിൽ ബൈപ്പാസ് റോഡ് നിർമ്മാണം, ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ഇതുവരെ

https://www.facebook.com/varthatrivandrumonline/videos/2184376778411958

 

 




Latest

ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.

സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു 13ന് പുലര്‍ച്ചെ 1.30ന്...

വർക്കലയിൽ സഹോദരിമാർ പീഡനത്തിനിരയായി.

അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന്...

വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം.

വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം. വടക്കൻ പറവൂർ...

കാർഷിക രംഗത്ത് മാതൃകയായി നെടുമങ്ങാട് ബ്ലോക്കിന്റെ സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ്

കാർഷിക രംഗത്ത് കേരളത്തിന് മാതൃക സൃഷ്ടിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!