പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്; പ്രധാനമന്ത്രി

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മൂന്ന് ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. അവരുടെ പങ്ക് വളരെ വ്യത്യസ്തമാണ്. അടുത്ത 25 വര്‍ഷത്തെ അമൃത ദിനങ്ങളിലേക്ക് ഇന്ത്യ പ്രവേശിച്ചിരിക്കുന്ന ഘട്ടത്തില്‍ ഈ യാത്രയില്‍ നമ്മുടെ പ്രവാസികള്‍ക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.

വൈദഗ്ധ്യമുള്ള ഇടം മാത്രമല്ല, ഒരു വിജ്ഞാന കേന്ദ്രമാകാനുള്ള സാധ്യത കൂടി ഇന്ത്യയ്ക്കുണ്ട്. നമ്മുടെ യുവാക്കള്‍ക്ക് കഴിവും ജോലിയോടുള്ള പ്രതിബദ്ധതയും ഉണ്ട്. നമ്മുടെ രാജ്യത്തിന്റെ വൈദഗ്ധ്യം ലോകത്തിന്റെ തന്നെ വളര്‍ച്ചാ സൂചകമാണ്.

ലോകം ഇന്നത്തെ ഇന്ത്യയെ പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് ഉറ്റുനോക്കുന്നത്. ആഗോളതലത്തില്‍ ഇന്ത്യയുടെ ശബ്ദം ഉയര്‍ന്നുവരുന്നു. ഈ വര്‍ഷത്തെ ജി20 ഉച്ചകോടിയുടെ ആതിഥേയരും ഇന്ത്യയാണ്. നയതന്ത്ര പരിപാടിയല്ല, ജനപങ്കാളിത്തമുള്ള പരിപാടിയാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആണ് പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. കണ്‍വെന്‍ഷന്‍ നാളെ അവസാനിക്കും. രാഷ്ട്രപതി ദ്രൗപതി നാളെ മുര്‍മു പരിപാടിയില്‍ പങ്കെടുക്കും.

സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രവാസികളെ ആദരിക്കും. 70 രാജ്യങ്ങളില്‍ നിന്നായി 3500 പ്രവാസികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ജനുവരി 9 നാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്. കൊവിഡ് കാരണം നിര്‍ത്തിവെച്ച പരിപാടി നാല് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ നടക്കുന്നത്.

 

ദ്രുതഗതിയിൽ ബൈപ്പാസ് റോഡ് നിർമ്മാണം, ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ഇതുവരെ

https://www.facebook.com/varthatrivandrumonline/videos/2184376778411958

 

 




Latest

ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.

സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു 13ന് പുലര്‍ച്ചെ 1.30ന്...

വർക്കലയിൽ സഹോദരിമാർ പീഡനത്തിനിരയായി.

അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന്...

വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം.

വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം. വടക്കൻ പറവൂർ...

കാർഷിക രംഗത്ത് മാതൃകയായി നെടുമങ്ങാട് ബ്ലോക്കിന്റെ സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ്

കാർഷിക രംഗത്ത് കേരളത്തിന് മാതൃക സൃഷ്ടിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!