വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വയ്ക്കണമെന്ന ആവശ്യത്തോട് യോജിക്കാനാവില്ല- ശശി തരൂർ MP. കോടികൾ മുടക്കിയുള്ള പധതി നിർമാണം അവസാനഘട്ടത്തിലാണ്. വൻകിട കപ്പലുകൾക്ക്ഉടൻ തന്നെ ഇവിടെ നങ്കൂരമിടാനാവും. ഈ അവസ്ഥയിൽ നിർത്തി വയ്ക്കുന്നത് കോടികളുടെ നഷ്ടത്തിന് കാരണമാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളടക്കം കോടികൾ പധതിക്കായി ചെലവിട്ടുണ്ട്. വിഴിഞ്ഞം പധതി രാജ്യത്തിനും പ്രത്യേകിച്ച് കേരളത്തിനും വലിയ സാധ്യതകളാണ് തുറക്കുക. യുവാക്കൾക്കടക്കം വലിയ തൊഴിലവസരങ്ങൾ ലഭിക്കും. ഇത്തരമൊരു പധതിക്കെതിരെ നിലപാട് സ്വീകരിക്കാനാവില്ല. മത്സ്യത്തൊഴിലാളികൾ ഉയർത്തുന്ന വിഷയങ്ങൾ ചർച ചെയ്യണം. ഈ കാര്യത്തിൽ എല്ലാവരുമായി സംസാരിക്കാൻ താൻ തയ്യാറാണെന്നും തരൂർ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത കഴക്കൂട്ടം എലവേറ്റഡ് ഹൈവേ
https://www.facebook.com/varthatrivandrumonline/videos/1290966368353422