തിരഞ്ഞെടുപ്പ് ചരിത്രമാക്കാൻ കടൽ മുതൽ ആകാശം വരെ പറന്ന് കളക്ടറും സംഘവും.

തിരുവനന്തപുരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം ലക്ഷ്യമിട്ട് പുതുമയേറിയ സ്വീപ്
പ്രചാരണപരിപാടികളുമായി ജില്ലാ കളക്ടർ അനു കുമാരിയും സംഘവും. ആഴക്കടൽ മുതൽ നീലാകാശം വരെ നീളുന്ന പ്രചാരണ പരിപാടികൾക്ക് വൻ ജനശ്രദ്ധയാണ് ലഭിക്കുന്നത്. പ്രചാരണ പരിപാടികളുടെ ഭാഗമായി വർക്കല ക്ലിഫിൽ പാരാ ഗ്ലൈഡിംഗും പാപനാശത്ത് പാരാസെയിലിംഗുമാണ് സംഘടിപ്പിച്ചത്. പാരാ ഗ്ലൈഡിംഗ് വ്യത്യസ്തമായ ഒരു അനുഭവമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും കാഴ്ചയുടെ ആ മാസ്മരികത ആസ്വദിക്കണമെന്നും അരമണിക്കൂറിലധികം സമയം പാരാ ഗ്ലൈഡിംഗ് നടത്തിയ ശേഷം ജില്ലാ കളക്ടർ പറഞ്ഞു. ഇത്രയും മനോഹരമായ തീരദേശം സ്വന്തമായുള്ള ഒരിടമെന്ന നിലയിൽ തിരുവനന്തപുരത്തുകാർക്ക് ഏറെ അഭിമാനിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്ന് പാപനാശത്ത് കളക്ടറും സംഘവും പാരാസെയിലിംഗും നടത്തി.വോട്ടിംഗിന്റെ ശക്തി ഓരോ വോട്ടറും തിരിച്ചറിയണമെന്നും ഏപ്രിൽ ഒൻപതിന് എല്ലാവരും പോളിംഗ് സ്‌റ്റേഷനിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം സ്വീപ്പിന്റെ ഭാഗമായി വിഴിഞ്ഞത്ത് സംഘടിപ്പിച്ച സ്‌കൂബാ ഡൈവിംഗും ശ്രദ്ധേയമായിരുന്നു. സ്വീപ്പ് ജില്ലാ കോർഡിനേറ്ററും അസിസ്റ്റന്റ് കളക്ടറുമായ ഡോ ശിവശക്തിവേൽ സി , വർക്കല റിട്ടേണിംഗ് ഓഫീസർ കബനി സി, സ്വീപ്പ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Latest

ഓണം ഘോഷയാത്ര: അപേക്ഷ ക്ഷണിച്ചു

‌ വിനോദ സഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ...

ആറ്റിങ്ങലിൽ “ഹിമവാൻ്റെ മടിത്തട്ടിലൂടെ” പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

​ആറ്റിങ്ങൽ: ജയന്തി ജി രചിച്ച "ഹിമവാൻ്റെ മടിത്തട്ടിലൂടെ" എന്ന പുതിയ പുസ്തകത്തിൻ്റെ...

നാളെ വിദ്യാഭ്യാസ ബന്ദ്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം. ന്യൂഡൽഹിയിൽ കഴിഞ്ഞ...

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ.

കിളിമാനൂർ : അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍.

കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന...

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി.

കേരളത്തില്‍ നാളെ സ്‌കൂള്‍ അവധി. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മല്‍സരം പ്രമാണിച്ചാണ്...

എം.ടി സ്‌മൃതി വനത്തിൽ കഥാകാരനെത്തേടി കഥാപാത്രങ്ങളെത്തി.

മലയാളികളുടെ പ്രിയകഥാകാരൻഎം ടി വാസുദേവൻ നായരുടെ ജന്മദിനത്തിൽ കിഴുവിലം, ജി.വി.ആർ....

മുന്‍ഗണനാ കാര്‍ഡ് : ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം.

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍കാര്‍ഡുകള്‍ പി.എച്ച്.എച്ച്...

കണിയാപുരം-ചിറയിൻകീഴ് പൂർണ്ണ ഗതാഗത നിയന്ത്രണം

കണിയാപുരം-ചിറയിൻകീഴ് റോഡിൽ വരിക്കമുക്ക് ഭാഗത്ത് ഓട നിർമാണം നടക്കുന്നതിനാൽ ജൂലൈ 16...

ഓണം ഘോഷയാത്ര: അപേക്ഷ ക്ഷണിച്ചു

‌ വിനോദ സഞ്ചാര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായ ആഗസ്റ്റ് 30ന് നടക്കുന്ന ഘോഷയാത്രയിൽ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കലാസംഘങ്ങൾക്കും വ്യക്തികൾക്കും അപേക്ഷിക്കാം. അപേക്ഷകൾ...

ആറ്റിങ്ങലിൽ “ഹിമവാൻ്റെ മടിത്തട്ടിലൂടെ” പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

​ആറ്റിങ്ങൽ: ജയന്തി ജി രചിച്ച "ഹിമവാൻ്റെ മടിത്തട്ടിലൂടെ" എന്ന പുതിയ പുസ്തകത്തിൻ്റെ കവർ പ്രകാശനം നടന്നു. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി എം. ലിജു, അബിൻ വർക്കി എം.എൽ.എയ്ക്ക് പുസ്തകത്തിന്റെ കവർ...

നാളെ വിദ്യാഭ്യാസ ബന്ദ്.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം. ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് .

LEAVE A REPLY

Please enter your comment!
Please enter your name here