കുടുംബാംഗങ്ങളുടെ കൂട്ട ബലാത്സംഗം.പിതാവും അമ്മാവനും മുത്തച്ഛനും ബലാത്സംഗത്തിനിരയാക്കിയതായി 17 കാരിയുടെ പരാതി. യു.പി സ്വദേശിയായ പെൺകുട്ടി പുനെ പൊലീസിലാണ് പരാതി നൽകിയത്. പലതവണ ഇവരാൽ പീഡനത്തിനിരയായെന്നാണ് പെൺകുട്ടിയുടെ മൊഴി.പുനെയിലെ കോളജിൽ പഠിക്കുകയാണ് വിദ്യാർഥി. കോളജിൽ ലൈംഗിക പീഡനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വിശാഖ കമ്മിറ്റിക്ക് മുമ്പാകെയാണ് പെൺകുട്ടി ദുരന്തം വിവരിച്ചത്. തുടർന്ന് ഇവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിനെ പോക്സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. 2016 -2018 കാലഘട്ടത്തിൽ യു.പിയിലെ ഗ്രാമത്തിൽ കഴിയവെ അമ്മാവൻ പലതവണ ബലാത്സംഗം ചെയ്തു. മുത്തച്ഛൻ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പെൺകുട്ടി പറഞ്ഞു.
2018 പുനെയിലേക്ക് വന്നശേഷം ലൈംഗിക പീഡനത്തിനിരയായ വിവരം അറിയിച്ച് കുട്ടി പിതാവിന് കുറിപ്പെഴുതി. എന്നാൽ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം, അമ്മ വീട്ടിലില്ലാത്തപ്പോഴെല്ലാം പിതാവും കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ചുവടുമാറ്റി വാട്സ്ആപ്; കിടിലൻ അപ്ഡേറ്റുകൾ എത്തിപ്പോയി
https://www.facebook.com/varthatrivandrumonline/videos/864057701704243