ദിയോഘർ: ജാര്‍ഖണ്ഡില്‍ അമ്മയുടെ മുന്നില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത മകളെ കൂട്ടബലാത്സംഗത്തിനിരയാക്കി. ദിയോഘര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. മൂന്നു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ദുംക ജില്ലയിൽ താമസിക്കുന്ന പെൺകുട്ടിയും അമ്മയും ഞായറാഴ്ച ദിയോഘറിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മധുപൂർ പ്രദേശത്ത് വച്ചാണ് ആക്രമണത്തിനിരയായത്. രണ്ടു മോട്ടോര്‍ സൈക്കിളിലായി എത്തിയ അഞ്ചു പേര്‍ ഇരുവരെയും ബലം പ്രയോഗിച്ച് കടത്തിക്കൊണ്ടു പോവുകയായിരുന്നു. അമ്മ തടയാന്‍ ശ്രമിച്ചപ്പോള്‍ യുവാക്കള്‍ അവരെ മര്‍ദിക്കുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കുകയും രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി, റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്ന് ദിയോഘർ പൊലീസ് സൂപ്രണ്ട് (എസ്പി) സുഭാഷ് ചന്ദ്ര ജാട്ട് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
iphone 14 Pro Max || Review || CITY MOBILES ATTINGAL
https://www.facebook.com/varthatrivandrumonline/videos/747556379669881