വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് അച്ഛൻ മരിച്ചു.മകൾക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് മുസ്ലീം പള്ളിക്ക് സമീപത്താണ് ഇന്ന് രാവിലെ അപകടം നടന്നത്. ആംബുലൻസ് ഡ്രൈവർ ഉറങ്ങി പോയതാകാം അപകടത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. അപകടം നടന്നതിന് സമീപത്തുള്ള ലാബിൽ ടെസ്റ്റിനായി വന്ന ബൈക്ക് യാത്രക്കാർ ബൈക്ക് പാർക്ക് ചെയ്ത് നിൽക്കുമ്പോഴാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ആംബുലൻസ് ബൈക്കിനെയും അച്ഛനെയും മകളെയും ഇടിച്ച് തെറിപ്പിച്ചു.ശേഷം മുൻപിൽ ഉണ്ടായിരുന്ന പോസ്റ്റിൽ ഇടിച്ചാണ് ആംബുലൻസ് നിന്നത്. പോസ്റ്റ് രണ്ടായി ഒടിഞ്ഞു. ഗുരുതരമായി പരിക്കേറ്റ അച്ഛനെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിതാവ് മരണപ്പെടുകയായിരുന്നു.
iphone 14 Pro Max || Review || CITY MOBILES ATTINGAL
https://www.facebook.com/varthatrivandrumonline/videos/747556379669881