
തിരുവനന്തപുരം പൂങ്കുളത്ത് പറമ്പില്‍ നിന്ന് മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി. രണ്ട് തലയോട്ടികളും എല്ലുകളുമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.പുരയിടം നോക്കി നടത്തുന്നയാള്‍ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികള്‍ കണ്ടത്. ഉടൻ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു തലയോട്ടിയില്‍ വാസു എന്ന് പേനകൊണ്ട് എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
