
മൂന്നു മുക്ക് സൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 16 ആം വാർഡ് മെമ്പർ ശ്രീ താഹിർ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ ശ്രീകുമാർ സ്വാഗതം ആശംസിക്കുകയും.പ്രസിഡന്റ് ശ്രീ ചന്ദ്രാക്ഷൻ നായർ അധ്യക്ഷനും. സെക്രട്ടറി ശ്രീ അശോകൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും.ട്രഷറർ ശ്രീ ചന്ദ്രബാബു വാർഷിക കണക്ക് അവതരിപ്പിക്കുകയും. ഡോക്ടർ രവീന്ദ്രൻ നായർ ഹൃദരോഗത്തെ കുറിച്ച് അവബോധനം നടത്തുകയും. ഡോക്ടർ പ്രേംകുമാർ പ്രമേത്തെ കുറിച്ച് അവബോധനം നടത്തുകയും. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ നിന്നും ASI ലഹരി ബോധവൽക്കരണം നടത്തുകയും. 2024-2025 അധ്യയന വർഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ട്രോഫിയും ക്യാഷ് അവാർഡ് ദാനവും നടന്നു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു എക്സിക്യൂട്ടീവ് അംഗം ശ്രീമതി റാണി കൃതജ്ഞത രേഖപ്പെടുത്തി.
