ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം.

Oplus_16908288

വർക്കല: ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം. നിലവിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് വർക്കല. സിപിഎമ്മിലെ വി ജോയിയാണ് എംഎൽഎ. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന വർക്കല മണ്ഡലം യുഡിഎഫിലെ വർക്കല കഹാർ അട്ടിമറിയിലൂടെ പിടിച്ചെടുക്കുകയും നിലനിർത്തി പോരുകയും ചെയ്തിരുന്നു. എന്നാൽ ജോയ് സ്ഥാനാർത്ഥിയായി എത്തിയതോടെ വർക്കല കഹാർ വീണു. തുടർന്ന് അടുത്ത തെരഞ്ഞെടുപ്പിൽ ബി ആർ എം ഷെഫീറിനെ യുഡിഎഫ് രംഗത്തിറക്കി. എന്നിട്ടും ജോയിയെ കീഴടക്കാനായില്ല. ഇതാണ് വർക്കലയുടെ പിന്നിട്ട ചരിത്രം.

നിലവിൽ സിപിഎമ്മിലെ ജോയ് രണ്ട് ടേം പിന്നിട്ടുയെങ്കിലും ഭരണം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തി നീങ്ങുന്നതിനാൽ ജോയിക്ക് ഇളവ് ലഭിച്ചേക്കും. ജോയി തന്നെ വീണ്ടും സ്ഥാനാർത്ഥിയാകും എന്നാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ. കാരണം ജോയ് തന്നെ മത്സരിച്ചാൽ വിജയം ഉറപ്പാണ് എന്നാണ് പാർട്ടി നിഗമനം. അതേസമയം ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി മാറുകയാണെങ്കിൽ വർക്കലയിലും മാറ്റത്തിനു സാധ്യതയുണ്ട്. കാരണം ജില്ലയിൽ ഒരു സീറ്റിൽ വനിതയ്ക്ക് നൽകാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ ജോയി മാറേണ്ട വരികയാണെങ്കിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ, മുൻജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ, നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പ്രിയദർശനി തുടങ്ങിയവ പരിഗണിക്കപ്പെട്ടേക്കും. മറ്റൊരു മണ്ഡലത്തിൽ വനിതയ്ക്ക് സീറ്റ് നൽകാൻ കഴിയുകയും ജോയ് മാറുകയും ചെയ്യുകയാണെങ്കിൽ മുൻ എംപി സമ്പത്ത് വർക്കലയിൽ സ്ഥാനാർത്ഥിയാകും.

യുഡിഎഫിൽ കോൺഗ്രസ് ആണ് ഈ സീറ്റിൽ മത്സരിക്കുന്നത്. നിലവിൽ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് വർക്കല കഹാർ തന്നെയാണ്. പക്ഷേ കോൺഗ്രസ് പ്രവർത്തകർക്ക് കഹാറിനോട് താല്പര്യം ഇല്ല. നിലവിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിൽ കഹാറിന് ഒപ്പം നിൽക്കുന്ന പ്രാദേശിക നേതാക്കളും യുവ നേതാക്കളും ഉൾപ്പെടെ കഹാറിനെതിരെ നേതൃത്വത്തെ രഹസ്യമായി സമീപിച്ചിരിക്കുകയാണ്. കഹാർ ആണെങ്കിൽ വിജയസാധ്യത ഇല്ല എന്നാണ് ഇവരെല്ലാം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇത് നേതൃത്വം പരിഗണിക്കുകയാണെങ്കിൽ പുതുമുഖ സ്ഥാനാർത്ഥിക്കാണ് വർക്കലയിൽ സാധ്യത.

മുൻ ഇലകമൺ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഷാലി, നിലവിലെ നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.എം താഹ തുടങ്ങിയ പേരുകളും വർക്കല കഹാറിനൊപ്പം കോൺഗ്രസിന് വേണ്ടി പഠനം നടത്തുന്ന സ്വകാര്യ ഏജൻസികളുടെ ലിസ്റ്റിൽ ഉണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുതൽ നേതൃത്വ പദവി വഹിച്ചിട്ടുള്ള എം എം താഹ മുൻ ജില്ലാ പഞ്ചായത്ത് അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിലവിൽ സഹകരണ മേഖല വ്യാപകമായി പ്രതിസന്ധികൾ നേരിടുമ്പോൾ എം എം താഹ നേതൃത്വം നൽകുന്ന നാവായിക്കുളം സർവീസ് സഹകരണ ബാങ്ക് നബാർഡിൻ്റെ വൻ പദ്ധതികൾ വരെ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിധം വളർന്നു. നാവായിക്കുളം പഞ്ചായത്തിൽ സമീപകാലത്തുണ്ടായ ഭരണ അട്ടിമറി ഒത്തുതീർപ്പാക്കുന്നതിന് പാർട്ടിയുടെ ഉന്നത നേതാക്കൾ എം എം താഹക്ക് സീറ്റ് സംബന്ധമായ വാക്കും നൽകിയിട്ടുണ്ടെന്ന് ആണ് സൂചന.

മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ഷാലി നിലവിൽ ഡിസിസി ഭാരവാഹിയാണ്. ജാതി സമവാക്യങ്ങൾ സംബന്ധമായ മാറ്റങ്ങൾ പരിഗണിച്ചാൽ ഷാലി സ്ഥാനാർത്ഥിയാകും.

എൻഡിഎയിൽ ബിഡിജെഎസ് ആണ് ഈ സീറ്റിൽ മത്സരിക്കുന്നത്. ഈ സീറ്റ് പിടിച്ചെടുക്കണമെന്ന് ബിജെപി പ്രാദേശിക നേതൃത്വം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇതിൽ തീരുമാനം ഉണ്ടായിട്ടില്ല. ബിഡിജെഎസ് തന്നെ മത്സരിക്കുകയാണെങ്കിൽ മുൻ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ അജി എസ് ആർ എം തന്നെ വീണ്ടും മത്സരിച്ചേക്കും. അദ്ദേഹത്തിന് താല്പര്യം ഇല്ലെങ്കിലും വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ ഒഴിഞ്ഞുമാറില്ല.

Latest

തിരുവനന്തപുരം ഹാപ്പിലാൻഡില്‍‌ റൈഡ‍് പൊട്ടിവീണ് അപകടം; കുട്ടികളടക്കം 5 പേര്‍ക്ക് പരിക്ക്.

വെമ്പായത്ത് ഹാപ്പി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം....

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

തിരുവനന്തപുരം:കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ്...

പിണറായി വിജയന്‍റെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്‍റ് റെയ്ഡ്

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്....

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം....

ആറ്റിങ്ങൽ ദേവ് റെസിഡൻസി ഉടമയും ഭാര്യയും വീടിനുളളിൽ മരിച്ച നിലയിൽ .

ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ദേവ് റെസിഡൻസി ഉടമ കടയ്ക്കൽ...

വാമനപുരം നദിയില്‍ വീണ ഇരുപത്തിയാറുകാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം സ്വദേശി അനുപമയാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. പൊന്മുടിയിലേക്ക് പോവുകയായിരുന്നു അനുപമയും സുഹൃത്തുക്കളും. അതിനിടെ...

സെൻട്രൽ സ്റ്റേഡിയത്തില് നടക്കുന്ന സര്ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത ക്രമീകരണം ഏര്പ്പെടുത്തി.

രാവിലെ പത്തിനു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാവിലെ ഏഴുമുതലാണു ഗതാഗതക്രമീകരണങ്ങള്...

രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്കോ…?

ഡൽഹി: കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല വന്നേക്കും. കെസി വേണുഗോപാലും...

തിരുവനന്തപുരം നഗരസഭയില്‍ കരാര്‍ വിവാദം. മുൻ മേയര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മേയർ വി.വി. രാജേഷ്.

തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള കമലേശ്വരം കണ്‍വെൻഷൻ സെന്റർ കരാർ നല്‍കിയതില്‍ ക്രമക്കേട്...

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചെറുവള്ളിമുക്ക് പുരവൂർ കോട്ടിൻകര വീട്ടിൽ അനിഷ് (41)...

തിരുവനന്തപുരം ഹാപ്പിലാൻഡില്‍‌ റൈഡ‍് പൊട്ടിവീണ് അപകടം; കുട്ടികളടക്കം 5 പേര്‍ക്ക് പരിക്ക്.

വെമ്പായത്ത് ഹാപ്പി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം. 26 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം.വെഞ്ഞാറമ്മൂട് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും ഇവര്‍ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍...

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

തിരുവനന്തപുരം:കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ലഭിക്കും. പ്രവേശന...

പിണറായി വിജയന്‍റെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്‍റ് റെയ്ഡ്

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീടും കണ്ണൂരിലെ വീടും സിഎംആര്‍എല്‍ ഓഫീസും...

LEAVE A REPLY

Please enter your comment!
Please enter your name here