കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍.

കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍നിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍.
തെലങ്കാന സ്വദേശി വിജയകുമാർ നല്‍കിയ പരാതിയില്‍ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷിനെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. വിജയകുമാർ ഡയറക്ടറായ കമ്പനിയുടെ വാർഷികലാഭത്തിന്റെ 50 ശതമാനം റോഷ്‌നിയുടെ പേരിലേക്ക് ഭീഷണിപ്പെടുത്തി മാറ്റിയും വിവിധ സ്ഥലങ്ങളില്‍ ഫ്ളാറ്റ് ഉള്‍പ്പെടെ കൈക്കലാക്കിയുമായിരുന്നു തട്ടിപ്പ്.

സംഭവം ഹണിട്രാപ്പാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.വിദേശത്തേക്കുള്ള റിക്രൂട്ടിങ്, ഉപരിപഠനസഹായം എന്നിവ നല്‍കുന്ന കമ്പനി നടത്തുകയാണ് വിജയകുമാർ. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശാഖകളുണ്ട്. ഇവയുടെ മാനേജരായാണ് റോഷ്‌നി സ്ഥാപനത്തിലെത്തുന്നത്. ഇതിനിടെ വിജയകുമാറുമായി അടുത്തു. 2023 ജൂണില്‍ യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞ് വിജയകുമാറിന്റേതാണെന്നും ബന്ധം ഭാര്യയെയും ബന്ധുക്കളെയും അറിയിക്കാതിരിക്കാൻ കമ്പനിയുടെ 50 ശതമാനം ലാഭം തന്റെ പേരിലേക്ക് മാറ്റണമെന്നും യുവതി ആവശ്യപ്പെടുകയും ഇത് നടപ്പാക്കുകയും ചെയ്തു.

തുടർന്ന് വിജയകുമാറിന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും ഫോണിലേക്ക് സാമൂഹികമാധ്യമങ്ങള്‍ വഴി വീഡിയോ കോള്‍ വിളിച്ച പ്രതികള്‍ കുട്ടിയുടെ പിതൃത്വം പറഞ്ഞ് ഭീഷണി തുടരുകയും ഭാര്യയെയും കുഞ്ഞിനെയും തട്ടിയെടുത്ത് പെണ്‍വാണിഭസംഘത്തിന് വില്‍ക്കുമെന്ന് പറയുകയും ഇതൊഴിവാക്കാൻ കമ്പനിയുടെ ശേഷിക്കുന്ന ലാഭവിഹിതംകൂടി ആവശ്യപ്പെടുകയും ചെയ്തു.

ഭീഷണി തുടർന്നതോടെ വിജയകുമാർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് വഞ്ചിയൂർ പോലീസ് കേസെടുത്തത്. വിജയകുമാറുമായി എറണാകുളത്തെ ക്ഷേത്രത്തില്‍വെച്ച്‌ വിവാഹം നടന്നതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉള്ളതായി റോഷ്‌നി പോലീസിനെ അറിയിച്ചിട്ടുണ്ട്. റോഷ്‌നി നേരത്തേയും വിവാഹം കഴിച്ചിട്ടുള്ളതായി വിവരമുണ്ടെന്ന് പോലീസ് അറിയിച്ചു. വഞ്ചിയൂർ എസ്.എച്ച്‌.ഒ. പുഷ്പകുമാറാണ് അന്വേഷണോദ്യോഗസ്ഥൻ. മറ്റ് പ്രതികളും ഇവരുടെ കൂട്ടാളികളുമായ ജിബിൻ, ഉണ്ണിമോള്‍ ജിബിൻ, അഭിഷേക് എന്നിവർക്കായി അന്വേഷണം തുടരുകയാണ്.

Latest

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്-...

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക്...

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: ഇരു വിഭാഗങ്ങൾക്കെതിരെയും നടപടി.

ചിറയിൻകീഴ്: എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി...

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടൻ...

​ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം.

​​ 'മാവേലി നാടുവാണ കാലം' ഓർമ്മിപ്പിച്ച് വിപുലമായ ആഘോഷം ​ചിറയിൻകീഴ്: ഉള്ളവനും ഇല്ലാത്തവനും...

ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് മുതൽ

ഓണം വരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ട്രേഡ് ഫെയറിന്റെയും...

കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബര്‍ കാര്‍ ഗുണ്ട തട്ടിയെടുത്തു.

ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കാണിച്ച്‌ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത...

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; ബൈക്ക് യാത്രികൻ മരിച്ചു.

കെഎസ്‌ആർടിസി ബസ്സില്‍ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലോട് കെഎസ്‌ആർടിസി...

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു. വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലാണ്...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലില്‍ വൈ എസ് അൻവർ (48) ആണ് മരിച്ചത്.ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ വ്യാഴാഴ്ച രാവിലെ രോഗം...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകള്‍ ഒരു വയസുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ‌ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ്...

LEAVE A REPLY

Please enter your comment!
Please enter your name here