ഭാര്യയെ മദ്യം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊന്ന് കെട്ടി തൂക്കിയ ഭർത്താവ് പിടിയിൽ.വാമനപുരം സ്വദേശി ആദർശ് (26) ആണ് പോത്തൻകോട് പോലീസിന്റ പിടിയിലായത്. ഈ കഴിഞ്ഞ 23ന് ആണ് സംഭവം .ഭാര്യയായ വേറ്റിനാട് സ്വദേശിനി രാകേന്ദു (19)നെയാണ് കൊലപ്പെടുത്തിയത്. പോത്തൻകോട് നന്നാട്ടുകാവിൽ വാടക വീട്ടിലാണ് സംഭവം. ഈ കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും തമ്മിൽ ഒളിച്ചോടി വിവാഹം കഴിച്ചത്.അറസ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.