കൊറോണ വൈറസ് വ്യാപനതെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പൊലീസ് സൈബർഡോമിന്‍റെ നേതൃത്വത്തിൽ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ഇൻവെന്‍റ ലാബ്സ് ഇന്നോവേഷൻസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സഹകരണത്തോടെയാണ് ആപ്ലിക്കേഷൻ ആരംഭിക്കുന്നത്. ഹോം ഡെലിവറി സംവിധാനം ഉള്ള കടകൾ, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താൻ കഴിയുന്ന കടകൾ , റെസിഡൻസ് അസോസിയേഷനുകൾ, ഫ്ലാറ്റ് അസോസിയേഷൻ, കുടുംബശ്രീ യൂണിറ്റുകൾ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകൾക്ക് അവശ്യ സാധനങ്ങൾ ഉപഭോക്താക്കൾക്കു എത്തിക്കുവാൻ സഹായകമാകുന്നതാണ് കേരള പൊലീസിന്‍റെ മൊബൈൽ ആപ്പ്. ഈ ആപ്പിലൂടെ ഉപഭോകതാക്കൾക്ക് അവശ്യമായ സാധനങ്ങൾ വാങ്ങുവാനും ,കടകൾക്ക് ആവശ്യസാധങ്ങൾ വിൽക്കുവാനും സാധിക്കും. ഈ ആപ്പ് കൊറോണ നിയന്ത്രണം അവസാനിക്കുന്നതുവരെ സൗജന്യമായി ഉപയോഗപ്പെടുത്താവുന്നതാണെന്നും പൊലീസ് പറയുന്നു.