കേരളത്തിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു 69 വയസുള്ള കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ് മരണപ്പെട്ടത്.കളമശ്ശേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.ദുബായിൽ നിന്ന് മാർച്ച് 17ന് ഇദ്ദേഹം കടുത്ത ന്യുമോണിയയുമായാണ് ആശുപത്രിയിലെത്തിയത്. 22ന് ചികിത്സയിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.