കാസര്‍കോട്: മംഗളൂരുവിലേക്ക് ആംബുലന്‍സില്‍ പോയ ഗര്‍ഭിണിയെ കര്‍ണാടക പൊലീസ് തടഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. അതിര്‍ത്തിയില്‍നിന്നും കാസര്‍േകാട്ടേക്ക് തിരിച്ചുപോരുന്നതിനിടെയാണ് യുവതി പ്രസവിച്ചത്.തലപ്പാടി അതിര്‍ത്തിയില്‍ വെച്ച് ആംബുലന്‍സ് തടയുകയായിരുന്നു. ഉത്തര്‍പ്രദേശുകാരിയായ അമ്മയേയും കുഞ്ഞിനെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ കര്‍ണാടക മണ്ണിട്ട് അടച്ചിട്ടിരുന്നു. ദേലംപാടി, വോര്‍ക്കാടി, പൈവളിംഗ, മഞ്ചേശ്വരം, എന്മകജെ പഞ്ചായത്തുകള്‍ ഇതോടെ ഒറ്റപ്പെടുകയും ചെയ്തിരുന്നു.