ക്വാറന്റൈൻ വീടുകൾ തിരിച്ചറിയുവാൻ ഹൗസ് മാർക്കിങ് സ്റ്റിക്കറുകൾ

0
204

തിരുവനന്തപുരം ജില്ലയിൽ ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികളുടെ വീടിനുമുന്നിൽ പതിപ്പിക്കുവാൻ ഹൗസ് മാർക്കിങ് സ്റ്റിക്കറുകൾ ഇന്ന് പുറത്തിറക്കി. തിരുവനന്തപുരം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സ്റ്റിക്കറിന്റെ ഒരു പതിപ്പ് ജില്ലാ കളക്ടർ ബഹു മന്ത്രി കടകംപള്ളി സുരേന്ദ്രനുനൽകി പ്രകാശനം ചെയ്തു.കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗൃഹ സന്ദർശനം നടത്തുന്ന ആരോഗ്യ പ്രവർത്തകർക്കു വേഗം തിരിച്ചറിയുന്നതിനു വേണ്ടിയാണു പ്രധാനമായും ഹൗസ് മാർക്കിങ് സ്റ്റിക്കറുകൾ വീടിനുമുന്നിൽ പതിക്കുന്നത്.തദ്ദേശസ്വയംഭരണ സ്‌ഥാപനം, വാർഡ്, സീരിയൽ നമ്പർ എന്ന ക്രമത്തിലാണ് സ്റ്റിക്കറിലെ സീരിയൽ നമ്പർ ക്രമീകരിച്ചിരിക്കുന്നത്. ക്വാറന്റൈൻ കാലയളവ് എത്ര എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായി ഇതിൽ രേഖപ്പെടുത്തിയിരിക്കും.