കുവൈറ്റിൽ 13 പേർക്കുകൂടി കൊറോണ, യു.എ.ഇയിൽ ഇന്ന് രാത്രി പൊതുഗതാഗതം അടയ്ക്കും

0
349

കുവൈറ്റിൽ ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 208 ആയി. ഇതിൽ 49 പേർ രോഗമുക്തി നേടി. ബാക്കി 159 പേരാണ് ചികിത്സയിലുള്ളത്. ആറുപേർ വ്യാഴാഴ്ചയാണ് രോഗമുക്തി നേടിയത്. അതിനിടെ തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം ഒന്ന് വർദ്ധിച്ച് ഏഴായി. മൂന്നുപേർക്കാണ് ഗുരുതരാവസ്ഥയുള്ളത്. ഇവർ പ്രായമുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരുമാണ്. കൊറോണ ബാധിത പ്രദേശങ്ങളിൽനിന്ന് വന്ന 211 പേരാണ് നിലവിൽ നിരീക്ഷണ ക്യാമ്പമ്പിലുള്ളത്.

സൗദിയിൽ നിന്നും ഈജിപ്തിൽനിന്ന് വന്ന നാല് കുവൈറ്റികൾ, ഫ്രാൻസിൽനിന്ന് വന്ന ഒരു കുവൈറ്റി, സൗദിയിൽനിന്ന് വന്നവരുമായി സമ്ബർക്കം പുലർത്തിയ രണ്ട് കുവൈറ്റികൾ, അസർബൈജാനിൽനിന്ന് വന്നവരുമായി ബന്ധം പുലർത്തിയ ഒരു സ്വദേശിയും ഒരു വിദേശിയും ബ്രിട്ടനിൽനിന്ന് വന്നവരുമായി സമ്പർക്കം പുലർത്തിയ കുവൈറ്റി, വൈറസ് ബാധിച്ച ഫിലിപ്പീനിയുമായി സമ്പർക്കം പുലർത്തിയ ഈജിപ്തുകാരൻ, വൈറസ് ബാധിച്ച സോമാലിയക്കാരനുമായി ബന്ധം പുലർത്തിയ സോമാലിയൻ പൗരൻ എന്നിവർക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഒരു സ്വദേശിക്ക് ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് അന്വേഷിച്ചുവരുന്നു.

യു.എ.ഇ പൊതുഗതാഗതം നിറുത്തിവയ്ക്കുന്നു. ഇന്ന് രാത്രി 8 മുതൽ മാർച്ച് 29 പുലർച്ചെ 6 വരെയാണ് നിയന്ത്രണമുണ്ടാവുകയെന്ന് ആരോഗ്യപൊതുസുരക്ഷാ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.ഒമാൻ വിസ കാലാവധി കഴിയുന്ന റസിഡന്റ് കാർഡ് ഉടമകളായ വിദേശികൾക്ക് യാതൊരു ആശങ്കയും വേണ്ടതില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിലവിൽ രാജ്യത്തുള്ള ഇത്തരക്കാരുടെ താമസം നിയമപരമായി തന്നെ പരിഗണിക്കും