സാനിറ്റൈസർ നിർമ്മാണത്തിനിടെ ജയിലിൽ സ്പിരിറ്റ് കട്ട് കുടിച്ചു, മലമ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതി മരിച്ചു

സാനിറ്രൈസർ നിർമ്മാണത്തിനിടെ പാലക്കാട് മലമ്പുഴ ജില്ലാ ജയിലിൽ സ്പിരിറ്റ് കട്ടുകുടിച്ച റിമാൻഡ് പ്രതി മരിച്ചു. പാലക്കാട് മുണ്ടൂർ സ്വദേശി അയ്യപ്പന്റെ മകൻ രാമൻകുട്ടിയാണ് (36)മരിച്ചത്. കൊറോണ പ്രതിരോധത്തിനായി ജില്ലാ ജയിലിൽ ഇന്നലെ സാനിറ്റൈസർ നിർമ്മാണത്തിനെത്തിച്ച സ്പിരിറ്റ് ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് കുടിക്കുകയായിരുന്നു. അൽപ്പസമയത്തിനകം അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇയാളെ ഉടൻ മലമ്പുഴയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഐ.സിയുവിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.ആശുപത്രിയിലെ പരിശോധനയിലാണ് വിഷ സ്പിരിറ്റ് ഉള്ളിൽചെന്നതായി സ്ഥിരീകരിച്ചത്. മോഷണക്കേസിൽ കോങ്ങാട് പൊലീസാണ് ഇയാളെ രണ്ട് ദിവസം മുമ്പ് റിമാൻഡ് ചെയ്തത്. സംഭവത്തിൽ മലമ്പുഴ പൊലീസ് കേസെടുത്തു. ജയിൽ ഡി.ജി.പി യുടെ നിർദേശാനുസരണം ജയിൽ ഐ.ജിയും സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു

 

Latest

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പ്രതി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് എന്ന് സൂചന

കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളത്ത് വാടകയ്ക്ക്...

ആറ്റിങ്ങൽ പൂവൻപാറ അപകടം, ഒരാൾ മരണപ്പെട്ടു

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ തിങ്കളാഴ്ച രാത്രിയിൽ സംഭവിച്ച...

ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്.

ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്....

പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്.

പ്രേംനസീർ അനുസ്മരണത്തോടനുബന്ധിച്ച് ചിറയിൻകീഴ് പൗരാവലിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാലോകത്തിന് നൽകിയ സമഗ്ര...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!