കൊച്ചിയിൽ കൊറോണ ബാധിതനായ ഡ്രൈവറുമായി ഇടപഴകിയത് 36 പേർ, എല്ലാവരും നിരീക്ഷണത്തിൽ

0
388

എറണാകുളത്ത് കൊറോണ രോഗം സ്ഥിരീകരിച്ച ഡ്രൈവർ ഇടപഴകിയത് 36 പേരുമായി. ഇവരെ എല്ലാവരെയും ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. 36 പേരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അതേസമയം, നാല് പേർക്ക് ചെറിയ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. 37കാരനുമായി നേരിട്ട് ഇടപഴകിയവരാണ് ഇവർ. നേരത്തെ രോഗം സ്ഥിരീകരിച്ച പശ്ചിമകൊച്ചി സ്വദേശിയുമായി അടുത്ത് ഇടപഴകിയ ഡ്രൈവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.