ഐക്യരാഷ്ട്രസഭയാണ് ഫിന്‍ലാന്‍ഡിനെ ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ട രാജ്യമായി തിരഞ്ഞെടുത്തത് .2018 2019 വര്‍ഷങ്ങളില്‍ വിവിധ രാജ്യങ്ങളിലായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഫിൻലാൻഡ് തിരഞ്ഞെടുക്കപ്പെട്ടത്.തുടർച്ചയായി മൂന്നാം തവണയാണ് ഫിൻലാൻഡ് ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യ ഉൾപ്പടെ 153 രാജ്യങ്ങളിലായാണ് സർവേ നടത്തിയത്. വരുമാനം, ആരോഗ്യം ആയുസ്, സാമൂഹ്യ പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസം എന്നിവ അടിസ്ഥാന മൂല്യങ്ങളാക്കിയാണ് സർവേ സംഘടിപ്പിച്ചത്.ഡന്മാർക്ക് ,സ്വിറ്റ്സര്‍ലന്‍ഡ് ,ഐസ് ലാൻഡ്,നോർവേ,നെതർ ലാൻഡ്, ന്യൂസ് ലാൻഡ് എന്നിവയാണ് മുൻ നിരയിൽ നിൽക്കുന്ന മറ്റു രാജ്യങ്ങൾ. ക്യാനഡ 11ാം സ്ഥാനത്തും, ആസ്ട്രേലിയ 12ാം സ്ഥാനത്തും യു.കെ 13ാം സ്ഥാനത്തുമാണുളളത്. ചരിത്രത്തിലെ ഏറ്റവും മോശം റാങ്കായ 18 ലാണ് അമേരിക്കയുളളത്.ഇന്ത്യ 144 സ്ഥാനത്താണുളളത്. നേപ്പാൾ 15 , പാകിസ്ഥാൻ 29 , ബംഗ്ലാദേശ് 107, ശ്രീലങ്ക 130 എന്നീ സ്ഥാനങ്ങളിലാണുളളത്. അതേസമയം ലോക ആരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 തുടർന്ന് വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഈ റിപ്പോർട്ടിനെ ബാധിച്ചിട്ടില്ലന്നും അധികൃതർ വ്യക്തമാക്കി. ഭാവിയിൽ മറ്റുരാജ്യങ്ങളും ഈ പട്ടിയിൽ ഇടം പിടിക്കുമെന്നും റിപ്പോർട്ട് തയ്യാറാക്കിയവർ പറയുന്നു