ആറ്റിങ്ങൽ: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപനശാല നഗരസഭാ ചെയർമാൻ എം.പ്രദീപിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരുന്ന 1 മീറ്റർ അകലം പാലിക്കുക, കൈകൾ ശുചിയാക്കുന്നതിനുള്ള സാനിയട്ടെസർ തുടങ്ങിയുള്ള പ്രാഥമിക ജാഗ്രത നിർദ്ദേശങ്ങൾ പോലും പാലിക്കാതെ പ്രീമിയം കൗണ്ടറുകൾ ഉൾപ്പടെ 4 ൽ അധികം കൗണ്ടറുകൾ വഴി വിൽപന നടത്തിയിരുന്ന വില്പന ശാലയാണ് നഗരസഭാ ആരോഗ്യ വിഭാഗം പൂട്ടിച്ചത്.
ജാഗ്രത നിർദേശങ്ങൾ നടപ്പിലാക്കിയ ശേഷം നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ ബോധ്യം വന്നാൽ മാത്രമെ സ്ഥാപനം തുറക്കാനുള്ള അനുമതി നൽകൂ എന്ന് ചെയർമാൻ അറിയിച്ചു. ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർവൈസർ അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ മനോജ് തുടങ്ങിയവരുടെ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
https://www.facebook.com/vartha.trivandrum.39/posts/194770718632881?__xts__%5B0%5D=68.ARA0ToLexF4pgZEPug-fZBr1NFVYP7-pZGaOKZMwPiJ5T-GcfW_UN0PcHZKLtqbc-GS3hz8KD6cGjFsXntlslmiavmkFeXwtJhL9YPBNO63cKmK-wsfdHMZHk2I5IJxSVOEvPihWca_tZGP5jirJhy-RKaupslTdFmxU_gcDNSrRZwM8gMPQ91SvBDZc–RLs7pmmd_6V8Hsb6OzwXDn3ZcNZ5DuB5_7ADpTgg4DeiLlYWVrtRhdNDtUjFG20mZxdvjnLt7UpfCvkBQLhD4qoDoCeYnvNHI6tplQN_hmLY6QsL3z3Vi5rI96z5JIIHrn16Djt19C4C2Wgqy7LdsWbhTFF0gCGkku&__tn__=K-R