പത്തനംത്തിട്ടയിൽ 4 പേർ കൂടി ഐസൊലേഷനിൽ

0
304

കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ കഴിഞ്ഞിരുന്ന നാലുപേരെരോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചതായി ജില്ല കളക്ടർ പി.ബി. നൂഹ് അറിയിച്ചു. വിദേശത്തു നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍, അമേരിക്കയില്‍ നിന്നെത്തിയ വ്യക്തി, പൂനെയില്‍ നിന്നെത്തിയ വ്യക്തി എന്നിവരെയാണ് ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.മൂന്നുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 19 ആയി.