കൊറോണ രോഗപ്രതിരോധത്തിനായി കേരള സർക്കാർ നടപ്പിലാക്കുന്ന ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായി എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടൂർ പ്ലാവഴികം ജംഗ്ഷനിൽ സ്കൂൾ ബസുകൾ, ലൈൻ ബസുകൾ എന്നിവയിൽ കയറി സാനിറ്ററൈസർ വിതരണം ചെയ്യുകയും, രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൈ വാഷ് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു, കൂടാതെ പരീക്ഷ എഴുതാൻ പോകുന്ന എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ, ബസ് കാത്തു നിൽക്കുന്നവർ, ഓട്ടോ ഡ്രൈവർമാർ, കാൽനടയാത്രക്കാർ, കച്ചവടക്കാർ എന്നിവർക്കും സാനിറ്ററൈസർ വിതരണം ചെയ്യുകയും പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് ബോധവൽക്കരിക്കുകയും ചെയ്തു.
എസ്എഫ്ഐ വർക്കല ഏരിയ സെക്രട്ടറി ജിത്തു, പ്രസിഡന്റ് ഓജസ് ഏരിയ കമ്മിറ്റി അംഗം മിലൻ ബൈജു, ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയ് വിമൽ പ്രസിഡന്റ് മനോ മോഹനൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് പ്രവീൺ ചന്ദ്ര, പി വിമൽ രാജ്, അഞ്ചുതെങ്ങ് സി എച്ച് സി മെഡിക്കൽ ഓഫീസർ ശ്യാം ജി വോയിസ്, ആരോഗ്യ പ്രവർത്തകരായ ജി ബീന, രജനി കുമാരി തങ്കംഎന്നിവർ കാമ്പയിനിൽ പങ്കെടുത്തു.