ആറ്റിങ്ങൽ കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതിന് മുമ്പ് ഭൂമിയുടെ വിവരങ്ങൾ നൽകി. 72 സെൻ്റ് സ്ഥലം കൊട്ടാരം സ്ഥിതിചെയ്യുന്ന ഉൾപ്പെടെ 6 ഏക്കർ 60 സെൻ്റെ് സ്ഥലം വരും, ഇതിൽ 4 ക്ഷേത്രങ്ങൾ ഉൾപ്പെടുന്നു. റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പുരാവസ്തു വകുപ്പിന് കൈമാറി. ദേവസ്വം ബോർഡിൻ്റെ വകയാണ് ഭൂമി. ഉടമസ്ഥ അവകാശം നിലനിർത്തി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.മാർച്ച് 31 നകം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ തീരുമാനിച്ചു.ഡെപ്യൂട്ടി കളക്ടർ പ്രകാശ്, ദേവസ്വം ബോർഡ് മെമ്പർ വിജയകുമാർ, മുനി: ചെയർമാൻഎം പ്രദീപ്, കൗൺസിലർ പ്രശാന്ത്, ആർക്കിയോളജിസ്റ്റ് ഇ.ദിനേശൻ, ആർ.സംഗീത്, ആർട്ടിസ്റ്റ്മാരായ രാജേഷ്, ഭൂപേഷ് , തഹസിൽദാർ മനോജ് കുമാർ, അഡി. തഹസിൽദാർ ഉണ്ണിരാജ, ഡെപ്യൂട്ടി തഹസിൽദാർ സജി എന്നിവരും പങ്കെടുത്തു.