മൈത്രി റസിഡന്റ്‌സ് അസോസിയേഷൻ കൊറോണ വയറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ബ്രേക്ക് ദി ചെയിൻ ക്യാംപെയിൻ സംഘടിപ്പിച്ചു. ഇടക്കോട് പാലമൂട് ബസ്റ്റോപ്പിൽ ബസ്‌യാത്രക്കാർക്കും വഴിയാത്രക്കാർക്കും കൈകഴുകാനുള്ള വെള്ളവും ഹാൻഡ്‌വാഷും സ്ഥാപിക്കുകയും, കൈ കഴുകാലിന്റെ ആവശ്യകതയെ പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രഭാകരൻ നായർ, സെക്രട്ടറി സജീർ, ട്രെഷറർ സുരേഷ് എന്നിവർക്ക് പുറമെ മറ്റ് അസോസിയേഷൻ അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ഭയമല്ല കരുതലാണ് വേണ്ടത് എന്നതുകൊണ്ട് ഈ സൗകര്യം എല്ലാപേരും ഉപയോഗപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.