വര്‍ക്കല: വര്‍ക്കലയില്‍ ആന്റി കൊറോണ ജ്യൂസ് വില്‍പ്പന നടത്തിയ വിദേശിക്ക് താക്കീത്. വര്‍ക്കല ഹെലിപ്പാഡിന് സമീപം ഭക്ഷണശാലയ്ക്ക് മുന്നില്‍ ‘ആന്റി കൊറോണ വൈറസ് ജ്യൂസ്’ എന്ന ബോർഡ് സ്ഥാപിച്ച ഉടമയായ വിദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് ചെയ്തു വിട്ടയച്ചു.
ക്ലിഫിൽ പ്രവർത്തിക്കുന്ന കോഫി ടെംപിൾ എന്ന സ്ഥാപനത്തിന്റെ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനാണ് ബോർഡ് വച്ചത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേർത്തു തയാറാക്കിയ ജ്യൂസിനു ആന്റി കൊറോണ പേരും നൽകി 150 രൂപ നിരക്കും എഴുതി ചേർത്തു. വർക്കല പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്കി വിടുകയായിരുന്നു. ഇയാളുടെ കടയിലെ ബോര്‍ഡും മാറ്റിയിട്ടുണ്ട്.