നെടുമങ്ങാട്:തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഒളിവിൽക്കഴിഞ്ഞിരുന്ന ഭർത്താവ് അറസ്റ്റിലായി.വലിയമല മന്നൂർക്കോണം കൊച്ചുകരിക്കകം മനു ഭവനിൽ മേഴ്‌സി(50)യുടെ മരണത്തിലാണ് ഭർത്താവ് സുന്ദരേശ(54)നെ പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു തീപിടിച്ച നിലയിൽ മേഴ്‌സി അയൽപക്കത്തെ വീട്ടിലേക്ക് ഓടിയെത്തിയത്. അയൽക്കാർ ചേർന്നാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. എൺപതു ശതമാനവും പൊള്ളലേറ്റ മേഴ്‌സി ചികിത്സയ്ക്കിടെ മരിച്ചു. സംഭവശേഷം സുന്ദരേശൻ ഒളിവിലായിരുന്നു.ആത്മഹത്യാപ്രേരണയ്ക്കും ഗാർഹികപീഡനത്തിനും സുന്ദരേശനെതിരേ പോലീസ് കേസെടുത്തിരുന്നു. നെടുമങ്ങാട് സി.ഐ. സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.