ചിറയിൻകീഴ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധന വില വർദ്ധനവിന് എതിരെ ആറ്റിങ്ങൽ അടുത്ത് പതിനാറിലെ പെട്രോൾ പമ്പു ഉപരോധിച്ചു.കഴിഞ ദിവസം കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ ഏക്സൈസ് തീരുവ മുന്ന് രൂപയോളം കൂട്ടിയിരുന്നു ഇതേ തുടർന്ന് നിലവിൽ അന്താരഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭിക്കാതെ പോകും.ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധയും ഉപരോധവും സംഘടിപ്പിച്ചത്.കെ പി സി സി മെമ്പർ എം എ ലത്തീഫ് ഉപരോധം ഉൽഘാടനം ചെയ്തു സംസാരിച്ചു.യൂത്ത് കോൺഗ്രസ് ചിറയികീഴ് മണ്ഡലം പ്രസിഡന്റ് മനോജ് അധ്യക്ഷത വഹിച്ചു,അജയ് രാജ്,സഞ്ജു ,സീയാം,മോനിഷ്,അനിൽകുമാർ സി,അഭിജിത്,അക്രം,രതീഷ് ,അസിസ്,കമാൽ ബൈജു,സുജിത് എന്നിവർ സംസാരിച്ചു.