സാധനങ്ങൾ വാങ്ങാനത്തിയ പെൺകുട്ടികളെ ഉപദ്രവിച്ച 72കാരൻ, കോടതിയിലെത്തിച്ചത് ആംബുലൻസിൽ.

പത്തുവയസുള്ള രണ്ടു കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസുകളിൽ പ്രതിയായ തിരുവനന്തപുരം മുടവന്മുകൾ കുന്നുംപുറത്തു വീട്ടിൽ വിജയനെ (72) രണ്ടു കേസുകളിലായി പതിമൂന്നു വർഷം വെറും തടവിനും ഒന്നര ലക്ഷം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. അസുഖ ബാധിതനായി കിടപ്പിലായിരുന്ന പ്രതിയെ ആംബുലൻസിലാണ് കോടതിയിൽ എത്തിച്ചത് .
അസുഖബാധിതനായതിനാൽ പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. അതിനാൽ വിധി പറയുന്നതിനായി ആംബുലൻസും വൈദ്യസഹായവും നൽകി പ്രതിയെ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ഒരു കേസിൽ പത്തു വർഷം വെറും തടവും ഒരു ലക്ഷം രൂപ പിഴയും അടുത്ത കേസിൽ മൂന്ന് വർഷവും അമ്പതിനായിരം രൂപ പിഴയുമാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും കുട്ടിക്ക് നൽകണം.

2021- 2022 കാലഘട്ടത്തിൽ ആണ് സംഭവങ്ങൾ നടന്നത്. മുടവൻമുകളിൽ പലവ്യഞ്ജനകട നടത്തിവരുകയായിരുന്നു പ്രതി. കടയിൽ സാധനം വാങ്ങാൻ എത്തിയ കുട്ടികളെ പല തവണ ഇയാൾ ഉപദ്രവിച്ചു. സംഭവത്തിൽ ഭയന്ന പെൺകുട്ടികൾ വീട്ടുകാരോട് പറഞ്ഞില്ല. കടയിൽ വീണ്ടും സാധനങ്ങൾ വാങ്ങാൻ വീട്ടുകാർ നിർബന്ധിച്ചപ്പോൾ ആണ് കുട്ടികൾ പരസ്പ്പരം ഇക്കാര്യം പറഞ്ഞത്. അപ്പോഴാണ് രണ്ടുപേരും അറിഞ്ഞത്. തുടർന്ന് ഇതിലെ ഒരു കുട്ടിയുടെ ബന്ധുവിനോട് സംഭവം വെളിപ്പെടുത്തി. വിവരം അറിഞ്ഞ ഒരു കുട്ടിയുടെ അച്ഛനും അടുത്ത കുട്ടിയുടെ അമ്മാവനും ചേർന്ന് പ്രതിയെ മർദ്ദിച്ചതിന് പ്രതി ഇവർക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഇതിന്റെ വിരോധത്തിലാണ് ഈ കേസ് നൽകിയതെന്ന പ്രതിഭാഗം ആരോപിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല

Latest

വായനദിനാചരണം നടന്നു..

മുദാക്കൽ, പുകയിലത്തോപ്പ് ഡി. എ എം യു.പി സ്കൂളിൽ വായനദിന ആഘോഷം...

ജി. വി. ആർ. എം. യു. പി സ്കൂളിലെ വായന ദിനചാരണം.

കിഴുവിലം ജി.വി.ആർ.എം. യു.പി.സ്കൂളിൽ ജൂൺ 19-ന് വായനദിനാചരണം വിവിധ പരിപാടികളോടെ...

കേരള ബജറ്റ് 2026,UDF സര്‍ക്കാറിൻ്റെ കന്നി ബജറ്റ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

ധവള പത്രത്തിലെ കണക്കുകള്‍ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കിഫ്ബിയെ ശക്തമായി വിമർശിക്കുകയും...

നെയ്യാറ്റിൻകരയിൽ കെഎസ്‌ആര്‍ടിസി ബസ് കാറിലേക്ക് ഇടിച്ചുകയറി 26 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ദരുണ അപകടം.അപകടത്തില്‍ കാർ...

പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കം: കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ഇനി സ്ത്രീകള്‍ക്ക് യാത്ര സൗജന്യം.

സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി പദ്ധതിക്ക്...

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; ആറ്റിങ്ങൽ സ്വദേശി പിടിയിൽ.

ആറ്റിങ്ങൽ : മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും വധിക്കുമെന്ന് ഫോൺ മുഖേന ഭീഷണി മുഴക്കിയ...

തിരുവനന്തപുരത്ത് മൂന്നു കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് മൂന്നു കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. തോന്നക്കല്‍, ചാക്ക, പുത്തന്‍തോപ്പ് എന്നിവിടങ്ങളിലാണ്...

പ്ലസ്ടു വിജയികൾക്ക് അനുമോദനവും പരിസ്ഥിതി ദിനാചരണവും.

ആറ്റിങ്ങൽ: ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026 മാർച്ചിൽ നടന്ന പ്ലസ്...

തിരുവനന്തപുരത്ത് കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; മക്കളുടെ മുന്നില്‍ വച്ച്‌ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ഒളിവില്‍.

നാലാഞ്ചിറയില് കുടുംബവഴക്കിനെ തുടര്ന്ന് വീട്ടമ്മയെ ഭര്ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹസീന ബീവി...

കോഴിക്കോട് നടന്ന ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കെ. രാജേന്ദ്രന് പുരസ്ക്കാരം.

മലബാർ സൗഹൃദ വേദിയുടെ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച...

വായനദിനാചരണം നടന്നു..

മുദാക്കൽ, പുകയിലത്തോപ്പ് ഡി. എ എം യു.പി സ്കൂളിൽ വായനദിന ആഘോഷം കവിയും സാഹിത്യകാരന്യമായ കെ.രവികുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർചന്ദ്ര മോഹൻ വായനദിന സന്ദേശം നൽകി.കെ.എസ്. സുകേഷ് അധ്യക്ഷനായി. അധ്യാപികമാരായ മഞ്ജുള, സിന്ധു...

ജി. വി. ആർ. എം. യു. പി സ്കൂളിലെ വായന ദിനചാരണം.

കിഴുവിലം ജി.വി.ആർ.എം. യു.പി.സ്കൂളിൽ ജൂൺ 19-ന് വായനദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ലേഖ നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും പ്രശസ്ത കവിയും അദ്ധ്യാപകനുമായ തണുവനാചാരി...

കേരള ബജറ്റ് 2026,UDF സര്‍ക്കാറിൻ്റെ കന്നി ബജറ്റ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

ധവള പത്രത്തിലെ കണക്കുകള്‍ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കിഫ്ബിയെ ശക്തമായി വിമർശിക്കുകയും കിഫ്ബി പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് ആദ്യ പ്രഖ്യാപനം....

LEAVE A REPLY

Please enter your comment!
Please enter your name here