കൊറോണ വൈറസ് പടർന്നു പിടിച്ചത്തിനു ശേഷം ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.
കൊറോണ വിഷയത്തിൽ ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ വിളിച്ച പത്രസമ്മേളനങ്ങൾ (മാർച്ച് ഒന്നുമുതൽ )
March 03: 8:56
March06: 4:36
March08: 10:32
March09: മന്ത്രിയുടെ വിശദീകരണം 6:22, press meet 7:40
March10: 7:43
March 11: 7:54
ഇതിൽ ഒരു പത്രസമ്മേളനത്തിന്റെ വീഡിയോ തന്നെ കട്ട് ചെയ്ത് ചില ദിവസങ്ങളിൽ രണ്ട് സമയങ്ങളിൽ ആയി അപ്‌ലോഡ് ചെയ്തിട്ടുണ്ട്(അത് ഒന്നായിട്ടാണ് കൂട്ടിയിരിക്കുന്നത് ).
അങ്ങനെ ആകെ ആറെണ്ണം..
ഇനി ഇക്കാലയളവിൽ നമ്മുടെ പ്രതിപക്ഷ നേതാവിന്റേത് നോക്കാം
March02:11:39
March03: 11:50
March04:11:19
March05: 11:15
March06: 12:09
March07: 5:02
March11: 11:09
പിന്നെ ഇന്നത്തേതും അങ്ങനെ മൊത്തം എട്ടെണ്ണം
സോഷ്യൽ മീഡിയയിൽ തർക്കങ്ങളും,ട്രോളുകളും മുറുകുന്നു ഇത്തരം തർക്കങ്ങൾ ഈ അവസരത്തിൽ സംസഥാനത്തിനു ഗുണകരമാണോ ? ലോകം എമ്പാടും ഒരു മഹാ വ്യാധി പടർന്നു പിടിക്കുന്ന ഈ അവസരത്തിൽ,ലോക രാജ്യങ്ങൾ ഒറ്റകെട്ടായി ഈ മഹാ വ്യാധിയെ തുരത്താൻ അഹോരാത്രം പരിശ്രമിക്കുമ്പോൾ,അതിലും രാഷ്ട്രീയം പറയേണ്ട ആവശ്യകത എന്ത് ? മനുഷ്യ രാശിയെത്തന്നെ തുടച്ചു നീക്കാൻ കെല്പുള്ള ഈ മാരക രോഗത്തെ,ഒറ്റകെട്ടായി നിന്ന് എതിരിടാം .പ്രതിപക്ഷവും ഭരണപക്ഷവും രാഷ്ട്രീയ നിലപാടുകൾ മാറ്റിവയ്ച്ചു ജങ്ങൾക്കായി തോളോട്തോൾചേർന്നു നിന്ന് ഈ മഹാ വ്യാധിയെ നേരിടണം അതല്ലേ മാനവികത ?