ആറ്റിങ്ങൽ: ആറ്റിങ്ങൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ A ശ്രീധരൻ സാറിൻറെ വാഹന പ്രചരണ പര്യടനം പഴയകുന്നുമ്മേൽ പഞ്ചായത്തിലെ തൊളിക്കുഴിയിൽ നിന്നും ആരംഭിച്ചു. കെപിസിസി വൈസ് പ്രസിഡൻറ് ശരത് ചന്ദ്രപ്രസാദ് ഉൽഘാടനം ചെയ്ത പരിപാടിയിൽ അടയമൺ മണ്ഡലം ഇലക്ഷൻ ചെയർമാൻ ഷമീം, അധ്യക്ഷത വഹിച്ചു.
കെപിസിസി നിർവാഹകസമിതി അംഗം N സുദർശൻ, കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഗംഗാധരതിലകൻ, ഐ എൻ ടീ യൂ സി മണ്ഡലം പ്രസിഡൻ്റ അഖിൽ എപി, ജില്ലാ പഞ്ചായത്ത് മെമ്പർ ഗിരി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൻഷ ബഷീർ, ഡിസിസി സെക്രട്ടറി എൻ ആർ ജോഷി, പഴയകുന്നുമ്മേൽ മണ്ഡലം പ്രസിഡൻറ് മുരളീധരൻ, വാർഡ് മെമ്പറായ ചെറുനാരകംകോട് ജോണി, ഷീബ, ശ്രീലത എന്നിവർ പങ്കെടുത്തു