ബിജെപി യിൽ പുതുതായി അംഗത്വ മെടുത്ത മെട്രോ മാൻ ഈ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർതിയായി പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങൾ. കേന്ദ്ര മന്ത്രി വി മുരളീധരൻ ട്വീറ്റ് ചെയ്തതതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വിജയയാത്രക്കിടയിൽ തിരുവല്ലയിൽ വച്ചു കെ സുരേന്ദ്രനും ഈ കാര്യം സൂചിപ്പിച്ചിരുന്നു.
എന്നാൽ ഈ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥി യായി ബിജെപി പ്രഖ്യാപിച്ചു എന്നത് മാധ്യമങ്ങൾ വഴി യാണ് അറിഞ്ഞതെന്നു ഇരു നേതാക്കളും വ്യക്തമാക്കി. കേരളത്തിലെ ബിജെപി മെട്രോമാനെ മുൻനിർത്തി പോരാടുമെന്നും, അഴിമതി രഹിതവും, വികസനോൺമുഖവുമായ ഭരണം കാഴ്ചവക്കുമെന്നും വി മുരളീധരൻ പറഞ്ഞു. രാഷ്ട്രീയക്കാരനായല്ല ടെക്‌നോക്രാറ്റിനെ പോലെ താൻ പ്രവർത്തിക്കുമെന്നും ഇ ശ്രീധരൻ വാർത്ത ഏജൻസികളോട് പറഞ്ഞു.
വാടകവീട്ടിൽ നിന്നും സ്വന്തം വീടെന്ന സങ്കൽപ്പം ചുരുങ്ങിയ ചിലവിൽ യാഥാർത്ഥ്യമാക്കാം : PADMASHREE Gopal Shankar
[fb_plugin video href=”https://www.facebook.com/107537280788553/videos/921392708433727″ ]