പക്ഷിപ്പനിക്കെതിരെ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം

വെങ്ങേരി, കൊടിയത്തൂർ ഭാഗങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നടപടികൾ ശക്തമാക്കി. മുക്കം നഗരസഭാ പരിധിയിൽ കോഴി ഫാമുകൾക്കും ചിക്കൻ സ്റ്റാളുകൾക്കും താത്കാലിക വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കണ്ണൂരിലേക്കുള്ള കോഴി കടത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കർഷകർ കടുത്ത ആശങ്കയിലാണ്.

മുക്കം നഗരസഭ പരിധിയിലെ മുഴുവൻ ചിക്കൻ ഫാമുകളുടെയും ചിക്കൻ സ്റ്റാളുകളുടെയും ലൈസൻസ് താത്ക്കാലികമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇനിയൊരു നിർദേശമുണ്ടാകുന്നത് വരെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാവില്ല. മുട്ട വിൽപ്പന നടത്തുന്ന സ്റ്റാളുകൾക്ക് വിലക്ക് ബാധകമാണ്. രോഗം വ്യാപിക്കാതിരിക്കാൻ അധികൃതർ കടുത്ത നടപടികളുമായി മുന്നോട്ടുപോവുകയാണ്. കോഴിക്കോട് താമരശ്ശേരി മേഖലകളിൽ മാത്രം 2000 കോഴി ഫാമുകളുണ്ട്. ലക്ഷക്കണക്കിന് കോഴികളാണ് ഫാമുകളിൽ ഉള്ളത്. രോഗ ഭീതി പടർന്നതിനെ തുടർന്ന് രോഗ ഭീഷണി ഇല്ലാത്ത പ്രദേശങ്ങളിലും വിൽപ്പന കുറഞ്ഞു

രോഗം മറ്റ് കേന്ദ്രങ്ങളിലേക്ക് പടരാതിരിക്കാൻ രോഗ ബാധിത മേഖലകളിലെ വളർത്ത് പക്ഷികൾ ഉൾപ്പെടെയുള്ള മുഴുവൻ പക്ഷികളെയും കൊന്നൊടുക്കാൻ തുടങ്ങി. കൊന്ന പക്ഷികളെ അഞ്ചടി ആഴത്തിലുള്ള കുഴി എടുത്ത് ചുട്ട് കളയുകയാണ് ചെയ്യുന്നത്. 1700 കോഴികളെയാണ് ഇന്നലെ കൊന്നത്. ഇന്നും നാളെയും കൂടി 15000 കോഴികളെ കൊന്നൊടുക്കുമെന്നാണ് അധികൃതർ നല്കുന്ന വിവരം.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!