ചവറ എം. എൽ. എ എൻ. വിജയൻ പിള്ള അന്തരിച്ചു.

0
710

കൊല്ലം: ചവറ എം. എൽ. എ എൻ. വിജയൻ പിള്ള (65) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 2മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പുലർച്ചെ 3.5നായിരുന്നു മരണം. ചവറയിലെ ജനകീയ എം. എൽ. എ ആയ അദ്ദേഹം ചവറ മണ്ഡലത്തിലെ ആദ്യ ആർ. എസ്. പി ഇതര എം. എൽ. എ ആണ്.ഷിബു ബേബി ജോണെതിരെ ഇടത് സ്വാതന്ത്രനായാണ് മത്സരിച്ചത്.

28മത്തെ വയസിൽ 1979-90വരെ പഞ്ചായത്ത്‌ അംഗമായാണ് പൊതു രംഗത്ത് സജീവമായത് (21 വർഷം). 2000-05ൽ ജില്ലാ പഞ്ചായത്ത്‌ അംഗവുമായിരുന്നു. 8മണിക്ക് കൊച്ചിയിൽ നിന്നും വിലാപ യാത്രയായി കൊല്ലത്തേക്ക് കൊണ്ടു വരും.