പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിന്റെ മലയാളത്തിലെ ഏറ്റവും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചത്രം “മരക്കാർ അറബിക്കടലിന്റെ സിംഹം” ട്രൈലെർ കഴിഞ്ഞ ദിവസം റിലീസായി. മനോഹരമായ ഫ്രെയിമുകളോടെ ഇറങ്ങിയ ട്രൈലെർ ഇതിനോടകം തന്നെ ആരാധക മനസുകളെ കീഴടക്കി കഴിഞ്ഞു. മാർച്ച് 26 നാണ് ചിത്രത്തിന്റെ റിലീസ്.
മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഇറങ്ങുന്ന മരക്കാർ ആന്റണി പെരുമ്പാവൂരാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. മോഹൻലാലിന് പുറമെ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദർശൻ, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സിദ്ധീഖ്, മുകേഷ്, നെടുമുടിവേണു തുടങ്ങി നിരവധി താരനിരയാണ് ചിത്രത്തിലുള്ളത്.
മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി ഇറങ്ങുന്ന ചിത്രം 50 രാജ്യങ്ങളിലായി 5000 തീയാട്ടുകാരിലായാണ് റിലീസിനെത്തുന്നത്. പ്രമുഖ ഹോളിവുഡ് സിനിമകളുടെ VFX ചെയ്യുന്ന അനിബ്രയിൻ ആണ് മരക്കാരിനു വേണ്ടി VFX വർക്കുകൾ ചെയ്യുന്നത്.