കൊറോണയെ പ്രതിരോധിക്കാൻ വിചിത്ര പ്രതിവിധിയുമായി ബി.ജെ.പി എം.എൽ.എ

ലോകത്തെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ് കൊറോണ വെെറസ്. അതിനിടെ കൊറോണ വെെറസിനെ ഇല്ലാതാക്കാൻ ചാണകത്തിന് കഴിയുമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അസാം ബി.ജെ.പി എം.എല്‍.എ സുമന്‍ ഹരിപ്രിയ. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ശുദ്ധീകരണശേഷി കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്നാണ് ഹരിപ്രിയയുടെ വാദം.

“ചാണകം വളരെ നല്ലതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. പശുവിന്റെ മൂത്രം പ്രദേശത്ത് തളിക്കുമ്പോൾ അവിടം ശുദ്ധീകരിക്കപ്പെടുന്നു. അതുപോലെ ഗോമൂത്രത്തിന് കൊറോണ വെെറസ് ഇല്ലാതാക്കാൻ സാധിക്കും”. -എം.എൽ.എ പറഞ്ഞു.മതപരമായ ചടങ്ങുകളിൽ ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നതിന് ശാസ്ത്രീയ കാരണങ്ങളുണ്ട്. പശുവിനെ ഇന്ത്യയിൽ ഒരു വിശുദ്ധ മൃഗമായി കണക്കാക്കുന്നു. ഹിന്ദു മതപരമായ ആചാരങ്ങൾ,​ മരുന്നുകൾ,​ വളം, ഇന്ധനം എന്നിവയ്ക്കായും ചാണകം പരമ്പരാഗതമായി ഉപയോഗിക്കുന്നതായും അവർ പറ‌ഞ്ഞു. ഇന്ത്യയില്‍ നിന്ന് കടത്തുന്ന ഗോക്കളാണ് ബംഗ്ലാദേശിന്റെ സാമ്പത്തികവികസനത്തിന്റെ അടിസ്ഥാനമെന്നും എം.എൽ.എ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ബഡ്ജറ്റ് സമ്മേളനത്തില്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കുള്ള പശുക്കടത്തിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സുമന്‍ ഹരിപ്രിയ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും രോഗപ്രതിരോധശേഷിയെ കുറിച്ച് വിവരിച്ചത്.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!