എസ്.എൻ.ഡി.പി ആറ്റിങ്ങൽ യൂണിയനിൽ സംയുക്തയോഗം

0
252

എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൾ യൂണിയൻ ശാഖാ ഭാരവാഹികളുടെ സംയുക്ത യോഗം യൂണിയൻ ഹാളിൽ നടന്നു. കൗൺസിലർ വിപിൻരാജ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സെക്രട്ടറി എം. അജയൻ സ്വാഗതം പറഞ്ഞു, യൂണിയൻ കൗൺസിലർ സുജാതൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം സുരേഷ് ബാബു,​ യൂണിയൻ സൈബർ സേനാ ചെയർമാൻ ദഞ്ചുദാസ്, യൂണിയൻ യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് അയ്യപ്പദാസ്, ജോയിന്റ് സെക്രട്ടറി ജയപ്രസാദ് , റോയ്‌പാൽ, ശ്രീജിത്ത്,​ യൂണിയൻ വനിതാ സംഘം സെക്രട്ടറി എസ്.ആർ. ശ്രീകല, പ്രശോഭാഷാജി, ഷെർളി, ഉഷ, ഷീജ, ഷെർളി സുദർശനൻ, ഗീതാസുരേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാസംഘം എക്‌സി. കമ്മിറ്റി അംഗം ഉഷ നന്ദി പറഞ്ഞു.