അരവിന്ദ് കേജ്രിവാൾ വീട്ടുതടങ്കലിൽ ഡൽഹിയിൽ വൻ പ്രതിക്ഷേധം

 

 

 

 

ന്യൂഡല്‍ഹിയിൽ  ഭാരത് ബന്ദിന്റെ ഭാഗമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി പോലിസ് വീട്ടുതടങ്കലിലാക്കി. ആം ആദ്മി പാര്‍ട്ടി നേതാവ് സുഭാഷ് ഭരദ്വാജാണ് കെജ്രിവാളിനെ പോലിസ് വീട്ടുതടങ്കലിലാക്കിയ കാര്യം ട്വിറ്ററില്‍ പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. അകത്ത് നിന്ന് ആരെയും പുറത്തേക്കും വിടുന്നില്ല. നിരവധി ബിജെപി നേതാക്കള്‍ അദ്ദേഹത്തിന്റെ വസതിക്കു ചുറ്റും തടിച്ചുകൂടിയതായും റിപോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം സിന്ധു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച്‌ തിരിച്ചെത്തിയ ശേഷമാണ് പോലിസ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ എംഎല്‍എമാരെ മര്‍ദ്ദിച്ചതായും റിപ്പോർട്ട്  .

ആരെയും അകത്തേക്ക് പോകാന്‍ അനുവദിക്കുന്നില്ല, മുഖ്യമന്ത്രിയെയും പുറത്തുവരാന്‍ അനുവദിക്കുന്നില്ല. ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനെത്തിയ എംഎല്‍എമാരെ പോലിസ് മര്‍ദ്ദിച്ചു. ജീവനക്കാരെയും അദ്ദേഹത്തെ കാണാന്‍ അനുവദിച്ചില്ല. ബിജെപി നേതാക്കളെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്”- സുഭാഷ് ഭരദ്വാജ് ട്വീറ്റ് ചെയ്തു.

സിന്ധു അതിര്‍ത്തിയില്‍ ഇന്നലെ മുഖ്യമന്ത്രി സമരം ചെയ്യുന്ന കര്‍ഷകരെ കണ്ടിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ അവരെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അവിടെ നിന്ന് തിരിച്ചെത്തിയ ശേഷം ഡല്‍ഹി പോലിസ് അദ്ദേഹത്തിന്റെ വീട് വളയുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്- സുഭാഷ് ഭരദ്വാജിന്റെ മറ്റൊരു ട്വീറ്റില്‍ പറയുന്നു.

Latest

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

കിളിമാനൂർ കാരറ്റ് പേടികുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

കിളിമാനൂർ കാരേറ്റ് പേടികുളത്ത് അയൽവാസിയെ വെട്ടിക്കൊന്നു .കാരേറ്റ് സ്വദേശി ബാബുരാജ് (64)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!