അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് 7 വയസ്സുകാരി മരിച്ചു.അഞ്ചുതെങ്ങ് മുക്കിത്തൻപറമ്പ് വീട്ടിൽ ജ്യോതിയുടെ മകൾ ഹനീഷ(7) യാണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിക്ക് പൂത്തുറ നെടുന്തോപ്പ് ഭാഗത്താണ് വെച്ചാണ് അപകടം നടന്നത്. റോഡ് വശത്ത് നിന്ന കുട്ടിയെ മുതലപ്പൊഴി ഭാഗത്ത് നിന്ന് വന്ന ബുള്ളറ്റ് ബൈക്ക് ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ തലയ്ക്കു ഗുരുതര പരിക്കേറ്റ ഹനീഷയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല.