ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് കമ്മറ്റിയംഗം വാമനാപുരം നദിയിൽ കാൽവഴുതി വീണ് മുങ്ങിമരിച്ചു. വഞ്ചിയൂർ പട്ട്ള തുണ്ടിൽ വീട്ടിൽ മദനശേഖരൻ തങ്കമണി ദമ്പതിമാരുടെ മകൻ മനീഷ് (24) ആണ് വാമനാപുരം നദിയിൽ പട്ട്ള പൂണറകടവിന് സമീപം മുങ്ങിമരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
മനീഷും രണ്ട് സുഹൃത്തുക്കളും പശുവിന് പുല്ല് ശേഖരിക്കാനായി നദിക്ക് സമീപം എത്തിയതായിരുന്നു. പുല്ല് ശേഖരിക്കുന്നതിനിടയിൽ മനീഷ് കാൽവഴുതി നദിയിൽ പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി വൈകിയും ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നദിയിൽ തെരച്ചിൽ നടത്തി. ഇന്ന് രാവിലെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കടവിൽ നിന്നും മൃതദേഹം ലഭിച്ചത്. അതേസമയം മനീഷിന്റെ പിതാവ് മദനശേഖരൻ ഞായറാഴ്ച വൈകിട്ടോടെ മരിച്ചു. ഇദ്ദേഹം ദീർഘനാളായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. മനോജ്, മഹേഷ് എന്നിവർ മനീഷിന്റെ സഹോദരങ്ങളാണ്.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
ഗിന്നസിലേക്ക് നടന്നടുക്കുന്ന കോട്ടൂരിലെ ഗജമുത്തച്ഛൻ “സോമൻ”
https://www.facebook.com/varthatrivandrumonline/videos/357652765556936/