പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവതിയുടെ വീട് തകർത്തു

0
411

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച പെൺകുട്ടിയുടെ വീട് ഒരു സംഘം അടിച്ചു തകർത്തു. ഹൈദരാബാദ് എം.പിയായ അസദുദ്ദീൻ ഒവൈസി പങ്കെടുത്ത പരിപാടിയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അമൂല്യ ലിയോണ എന്ന വിദ്യാർത്ഥിനി പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചത്. സംഘാടകർ ഇടപെട്ടിട്ടും അമൂല്യ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കുകയായിരുന്നു. തുടർന്ന് പൊലീസും സംഘാടകരും ബലമായി യുവതിയെ വേദിയിൽ നിന്നും ഒഴിപ്പിക്കുകയായിരുന്നു.

പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഒരു സംഘം ആളുകൾ അമൂല്യയുടെ വീടിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.അതേസമയം വീടാക്രമിച്ചത് ബി.ജെ.പി പ്രവർത്തകരുടെ സംഘമാണെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു. മകളുടെ പാക് അനുകൂല നിലപാടിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.