തിരുവനന്തപുരം ജില്ലയില്‍ ഇന്ന്(05 ഒക്ടോബര്‍) 700 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 140 പേരുടെ ഉറവിടം വ്യക്തമല്ല. 18 പേര് വീട്ടുനിരീക്ഷണത്തിലായിരുന്നു. 10 പേര് മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഇന്ന് സ്ഥിരീകരിച്ച കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://drive.google.com/…/1E51IYFBWjPKUKulJhGFGi1Hz4…/view…
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://drive.google.com/…/1E2_tohO6MDH7i9imILbhfRd6c…/view…
രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
1. ബാലരാമപുരം സ്വദേശി അല്‍ഫോണ്‍സ്(72),
2. പാറശ്ശാല സ്വദേശിനി സരസമ്മ(72)
പുതുതായി 3,960 പേര് രോഗനിരീക്ഷണത്തിലായി. ഇവരടക്കം 20,226 പേര് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,519 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,385 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 910 പേര് ഇന്ന് രോഗമുക്തി നേടി.
കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്ട്രോള് റൂമില്‍ 255 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 28 പേര് മെന്റല്‍ ഹെല്‍ത്ത് ഹെല്പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 2,318 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]