ഭക്തി സാന്ദ്രമായി ശിവാലയ ഓട്ടം.

ശിവരാത്രിയുടെ തലേദിവസം വൈകുന്നേരം മുഞ്ചിറയ്ക്കു സമീപത്തുള്ള തിരുമല മഹാദേവർ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് കാൽനടയായി ഭക്തർ ശിവാലയ ഓട്ടം ആരംഭിക്കുന്നത്. എന്നാൽ, ഇപ്പോൾ രാവിലെ മുതൽ ഓടിത്തുടങ്ങുന്നുണ്ട്. കാവിവസ്ത്രം ധരിച്ച് കൈയിൽ ഭസ്മസഞ്ചിയും വിശറിയുമായി പതിനായിരങ്ങൾ ശിവാലയ ഓട്ടത്തിൽ പങ്കെടുക്കും. രണ്ടു ദിവസമായി വിവിധ സ്ഥലങ്ങളിൽനിന്ന് ഭക്തസഞ്ചയം ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തും.മുഞ്ചിറയിലെ തിരുമല ക്ഷേത്രത്തിൽ ദർശനത്തിനു ശേഷം മാർത്താണ്ഡം വഴി 17 കിലോമീറ്റർ സഞ്ചരിക്കണം തിക്കുറിശ്ശിയിൽ എത്താൻ. ശൂലപാണിയാണ് ഇവിടത്തെ ശിവരൂപം. താമ്രപർണി നദീതീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചിതറാൽ, അരുമന വഴി 14 കിലോമീറ്റർ സഞ്ചരിച്ചാൽ കോതയാറിനു തീരത്തു സ്ഥിതിചെയ്യുന്ന തൃപ്പരപ്പ് ക്ഷേത്രത്തിൽ എത്താം. വീരഭദ്രനാണ് ഇവിടത്തെ പ്രതിഷ്ഠ. നാലാമത്തെ തിരുനന്തിക്കര നന്ദീശ്വര ക്ഷേത്രത്തിൽ എത്താൻ കുലശേഖരം വഴി എട്ട് കിലോമീറ്റർ സഞ്ചരിക്കണം.12 ശിവാലയ ക്ഷേത്രങ്ങളിൽ ശിവരാത്രിയോടനുബന്ധിച്ച് ഉത്സവം നടത്തുന്ന ഏക ക്ഷേത്രം തിരുനന്തിക്കര മാത്രമാണ്. വ്യാഴാഴ്ച രാത്രി ഉത്സവത്തിനു കൊടിയേറും. അഞ്ചാമത്തെ പൊന്മന ക്ഷേത്രത്തിൽ എത്താൻ ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും. തീമ്പിലാങ്കുടി മഹാദേവരാണ് ഇവിടത്തെ പ്രതിഷ്ഠ. പൊന്മന ക്ഷേത്രത്തിൽനിന്ന് 12 കിലോമീറ്റർ ദൂരെയാണ് ശിവാലയ ഒാട്ടത്തിലെ ആറാമത്തെ ക്ഷേത്രമായ പന്നിപ്പാകം. ഓരോ വർഷവും ഓരോ ക്ഷേത്രത്തിൽ നടത്താറുള്ള ഘൃതധാര ഇക്കുറി പന്നിപ്പാകം ക്ഷേത്രത്തിലാണ്. ഇവിടെനിന്ന് ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ ഏഴാമത്തെ കൽകുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ എത്താം. പദ്മനാഭപുരം കോട്ടയ്ക്കകത്താണ് പുരാതനമായ നീലകണ്ഠസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോട്ടയ്ക്കു പുറത്ത് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് എട്ടാമത്തെ ക്ഷേത്രമായ മേലാങ്കോട് കാലകാല ക്ഷേത്രം. ഒൻപതാമത്തെ തിരുവടക്കോട് ചടയപ്പർ ക്ഷേത്രം അഞ്ച്‌ കിലോമീറ്റർ അകലെയാണ്. ദേശീയപാതയിലൂടെ തക്കല കടന്ന് കേരളപുരം വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ പത്താമത്തെ ക്ഷേത്രമായ തിരുവിതാംകോട്ടിൽ എത്താം. തിരുവിതാംകോട്ടിൽനിന്ന് പള്ളിയാടി കടന്നാൽ പതിനൊന്നാമത്തെ ക്ഷേത്രമായ തൃപ്പന്നിക്കോട് ക്ഷേത്രത്തിൽ എത്താം. തൃപ്പന്നിക്കോട്ടുനിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ 12-ാമത്തെ ക്ഷേത്രമായ നട്ടാലം ശങ്കരനാരായണ ക്ഷേത്രത്തിൽ എത്തിച്ചേരും. ഇതോടെ ശിവാലയ ഒാട്ടം പൂർണമാകും

Latest

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ...

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...

ശബരിമല ദര്‍ശനത്തിന് ശേഷം കിടന്നുറങ്ങിയ തീര്‍‌ത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറി, ദാരുണാന്ത്യം

നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന...

രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം അരുവിക്കര മണ്ഡലത്തിലെ കോട്ടൂരിൽ സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്

24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിലെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!