തിരുവനന്തപുരം:മേയറുടെ പരാതിപരിഹാര സെല്ലിനു പുതിയ മൊബൈൽ നമ്പർ. പരാതികൾ സ്വീകരിക്കുന്നതിനു മാത്രമായാണ് 8590036770 എന്ന നമ്പർ തുടങ്ങിയിരിക്കുന്നത്. ഇതിലേക്ക് വാട്‌സാപ്പിലൂടെ പരാതികൾ സമർപ്പിക്കാം. പൊതുജനങ്ങളുടെ പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്താൻ കഴിഞ്ഞ മാസം 28-ന് ആരംഭിച്ച സെല്ലിലേക്ക് ഇതുവരെ ലഭിച്ചത് 179 പരാതികളാണ്. 60 പരാതികൾ പൂർണമായി പരിഹരിച്ചു. ഓരോ ദിവസവും ലഭിക്കുന്ന പരാതികളിൽ രണ്ടു മണിക്കൂറാണ് മേയർ ചെലവഴിക്കുന്നത്.നഗരസഭാ സെക്രട്ടറി, ഹെൽത്ത് ഓഫീസർ, സൂപ്രണ്ടിങ് എൻജിനീയർ, റവന്യൂ ഓഫീസർ എന്നിവരടങ്ങിയ സംഘമാണ് പരാതികളിൽ നടപടി സ്വീകരിക്കാനുള്ള സംഘത്തിലുള്ളത്. എല്ലാ വെള്ളിയാഴ്ചയും ലഭിച്ചിട്ടുള്ള പരാതികളിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി സെക്രട്ടറിയുടെയും ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെയും നേതൃത്വത്തിൽ യോഗം ചേരാറുണ്ട്.