അവിനാശി അപകടം: ഡ്രൈവർക്കെതിരെ മന:പ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്

0
228

അവിനാശി മേൽപ്പാലത്തിനു സമീപം കെ.എസ്.ആർ.ടി.സി ഗരുഡ കിംഗ് ക്ലാസ് ബസിൽ നിയന്ത്രണം വിട്ട കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി 19 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശി ഹേമരാജിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വണ്ടിയോടിച്ചതിനെ തുടർന്നാണ് കേസ്. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്‌തേക്കും.

അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാൾ എട്ട് മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങിയിരുന്നു.ടയർ പൊട്ടി പെട്ടെന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്. പുലർച്ചെയായതിനാൽ ഡ്രൈവർ ഉറങ്ങിപ്പോകാനുള്ള സാദ്ധ്യതയും പരിശോധിക്കുന്നുണ്ട് തുടർന്ന് ഇയാളെ വിദ്യ പരിശോധനയ്ക് വിധേയനാക്കി.

ലോറി ഇടിച്ചുകയറിയുണ്ടായ ദുരന്തത്തിൽ മരിച്ച അഞ്ച് സ്ത്രീകളുൾപ്പെടെ 19 പേരും മലയാളികളാണ് .പരിക്കേറ്റ 25 പേരിൽ രണ്ടുപേരുടെ നില ഗുരുതരമആയി തുടരുന്നു പോസ്റ്റുമോർട്ടം പൂർത്തിയായ പതിനൊന്നുപേരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ സംഘവും ഉദ്യോഗസ്ഥ സംഘവും അവിനാശിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.