തിരുവനന്തപുരം ജില്ലയിൽ ഇന്ന് (19/09/2020) 824 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് 824 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് നാലു മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (19 സെപ്റ്റംബര്‍) 824 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 637 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 147 പേരുടെ ഉറവിടം വ്യക്തമല്ല. 34 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. 4 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. നാലുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

ചെമ്പഴന്തി സ്വദേശി ഷാജി(47), മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള(87), കാഞ്ഞിരംപാറ സ്വദേശിനി സീത(94), വള്ളിച്ചിറ സ്വദേശി സോമന്‍(65) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 347 പേര്‍ സ്ത്രീകളും 479 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 104 പേരും 60 വയസിനു മുകളിലുള്ള 141 പേരുമുണ്ട്.

മെഡിക്കല്‍ കോളേജ്-31, വെഞ്ഞാറമ്മൂട്-26, പാറശ്ശാല-25, നെയ്യാറ്റിന്‍കര-15, ഒറ്റശേഖരമംഗലം-15, കരമന-13, പേയാട്-11, നെട്ടയം-11, കല്ലിയൂര്‍-10, മണക്കാട്-9, തിരുമല-8, ആനയറ-8, നെല്ലിമൂട്-7, വട്ടപ്പാറ-7, വര്‍ക്കല-7, തിരുവല്ലം-7, വള്ളക്കടവ്-6, നേമം-6, പെരുമാതുറ-6, പൂവാര്‍-5, പൂജപ്പുര-5, അരൂര്‍-5, പട്ടം-5, നെടുമങ്ങാട്-5, വിഴിഞ്ഞം-5, മുട്ടത്തറ-4 എന്നിവയാണ് ഏറ്റവുമധികം രോഗികളുള്ള പ്രദേശങ്ങള്‍.

പുതുതായി 1,893 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 25,541 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 4,046 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 20,875 പേരും വിവിധ സ്ഥാപനങ്ങളിലായി 620 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 1,890 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

ഇന്ന് 577 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളില്‍ 545 എണ്ണത്തിന്റെ ഫലം ഇന്ന് ലഭിച്ചു. കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 186 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 21 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 5,644 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ഇന്ന് 2,476 വാഹനങ്ങള്‍ പരിശോധിച്ചു. 5,245 പേരെ പരിശോധനയ്ക്കു വിധേയരാക്കി.

ദിനംപ്രതി കോവിഡ് പോസിറ്റിവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പതിവു പോലുള്ള വാർത്താക്കുറിപ്പ്‌ നൽകുക എന്നത് ഏറെ പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്‌. ഇന്ന് നൽകിയ മാതൃകയിൽ ഇനിയുള്ള ദിവസങ്ങളിലാകും വിവരങ്ങൾ പബ്ലിഷ് ചെയ്യുക എന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു.
[ap_social facebook=”http://facebook.com/varthatrivandrumonline/”]

IPL പൂരത്തിന് കൊടിയേറുമ്പോൾ…

https://www.facebook.com/varthatrivandrumonline/videos/393343948332315/

Latest

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

കാണാതായ കിളിമാനൂർ സ്വദേശിനിയെ തമ്പാനൂരിൽ നിന്ന് കണ്ടെത്തി.

കിളിമാനൂർ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതിയെ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശിനിയെ തമ്പാനൂർ റെയിൽവേ പൊലീസാണ് ആണ് കണ്ടെത്തിയത്. കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കഴിഞ്ഞ ദിവസം മുതലാണ് കിളിമാനൂർ,...

കിളിമാനൂരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി

കിളിമാനൂരിൽ ഓൺലൈൻ തട്ടിപ്പിനിരയായ യുവതിയെ കാണ്മാനില്ലെന്ന് പരാതി. കിളിമാനൂരിൽ, കാട്ടുംപുറം പി ഓ,അരിവാഴക്കുഴി, ഷീബ സദനം വീട്ടിൽ പാർവതി (29)യെയാണ് കാണാതായത്. പാർവതി ഓൺലൈൻ തട്ടിപ്പിന് ഇരയായെന്നും 5 ലക്ഷം ...

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനം; തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ്

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനി‌ടെ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പടെയുള്ളവർക്ക് മർദനമേറ്റതില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച (ഇന്ന്) വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിക്കി‌ടെയാണ് ഗവര്‍ണര്‍ക്കെതിരെ കെഎസ്‌യു പ്രതിഷേധിച്ചത്. സംഘർഷത്തില്‍ കെഎസ്‌യു...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!