ബിഗ്‌ബോസ് സീസൺ 2 ഈ ആഴ്ച ആരൊക്കെ നോമിനേഷൻ ലിസ്റ്റിൽ ?

ബിഗ്‌ബോസ് സീസൺ 2 നാല്പത്തിനാലാം എപ്പിസോഡ് പിന്നിടുമ്പോൾ  ഇ ആഴ്ച നോമിനേറ്റ് ചെയ്യപ്പെട്ടത് ആരെല്ലാം എന്ന് നോക്കാം. പ്രദീപ് പുറത്തായി അംഗ ബലം കുറഞ്ഞെങ്കിലും പോരാട്ട വീര്യം ഒട്ടും കുറവില്ല എന്ന് തെളിയിക്കുന്ന എപ്പിസോഡ് ആയിരുന്നു ഇന്നലെ.

വീട്ടിലെ ഹോട് ഷോട്ട് ആയ രജത് കുമാർ എന്റെ ശരീരം മുഴുവൻ ഏതാണ്ട് പഞ്ചർ ആയി ഇനി ഒരു തീരുമാനം ആക്കിയിട്ടേ പോകൂ എന്ന് ലാലേട്ടനോട് പറഞ്ഞിരുന്നു.ഏതായാലും വീട്ടിലെ മറ്റു മെമ്പേഴ്സിന് രജത് എലിമിനേറ്റ ആകാത്തത് അസ്വസ്ഥത ഉണ്ടാക്കുന്നു എന്നത് വ്യക്തമാണ് .

സ്വിച്ച് കോയിൻ ഉപയോഗിച്ചു ആര്യ രജത്നു പകരം ജയിൽ വാസം ചോദിച്ചു വാങ്ങിയത്   അദ്ദേഹത്തിന് സുഖം ഇല്ലാത്തത്കൊണ്ട് ആണ് എന്നു പറഞ്ഞതും,അത് ആര്യയുടെ വെറും ഗെയിം റ്റാറ്റിക്‌സ് ആണ് എന്ന് രജത് തുറന്നു പറഞ്ഞതും രംഗങ്ങൾ ചൂടാക്കി.തുടർന്ന് ജയിലിൽ ജസ്ലയോടൊപ്പം ആര്യ ജയിലിൽ പോകുകയായിരുന്നു.ജയിലിൽ കിടക്കുന്നവരോട് കൂറ് പ്രഖ്യാപിച്ച് പുറത്തുകിടന്നുറങ്ങാൻ തീരുമാനിച്ച രജിത്ത് വെറും പ്രഹസനമാണ് നടത്തുന്നതെന്നാണാണ് ജസ്ല പറഞ്ഞത്, പ്രത്യേക തടവുകാരെ സുപ്രീംകോടതി വേണ്ടവിധം പരിഗണിക്കാറുണ്ടെന്നാണ് രജിത്ത് പറഞ്ഞത്.

തുടന്ന് ഈ ആഴ്ച നോമിനേഷനിൽ ആദ്യമായി ഫുക്രുവിനെ രജത് നോമിനേറ്റ് ചെയ്തു.ഇത് വരെ നോമിനേഷനലില് വരാത്ത ഫുക്രു വിന് ഏതൊരു വെല്ലുവിളിയാകും. ഇതിനുപുറമേ പതിവുപോലെ ക്യാപ്റ്റന്‍ ഷാജി നോമിനേഷനില്‍ നിന്ന് മുക്തനുമായിരുന്നു. ഇക്കുറിയും ഏറ്റവും കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്തത് രജിത്തിനെ തന്നെയായിരുന്നു. രജിത് ഒഴികെ വീട്ടിലുള്ള മറ്റെല്ലാവരും നോമിനേറ്റ് ചെയ്തതില്‍ ഒരാള്‍ രജിത്തായിരുന്നു എന്നതാണ് എന്നതായിരുന്നു കൗതുകം. രജിത്തിന് പുറമേ ജസ്ല, വീണ, മഞ്ജു, ആര്യ, ഫുക്രു എന്നീ ആറ് പേരാണ് ഇക്കുറി നോമിനേറ്റ് ആയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ട്രേഡൻഡിങ് ആയി മുന്നേറുകയാണ് ഫാൻസ്‌ ആർമികൾ.താരമ്യേനെ രജത് കുമാറിനാണ് ജന പിന്തുണ കൂടുതൽ എന്നത് അയാളെ എല്ലാ എലിമിനേഷനിൽ നിന്നും രക്ഷപെടുത്തുണ്ട്.ബിഗ്‌ബോസിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമെന്റുകൾ വരുന്നുണ്ട് ഇതൊരു സ്ക്രിപ്റ്റഡ് ഷോ ആണ് എന്ന കമെന്റുകൾ വളരെ കൂടുതൽ ആണ്,ലാലേട്ടൻ കുറച്ചു കൂടെ ഉഷാറാകണം അനീതി ചോദ്യം ചെയ്യപ്പെടണം എന്ന് വാദിക്കുവരും ഏറെയാണ്.ഏതായാലും എരിവും പുളിയും എല്ലാം ചേർന്ന ഒരു കാഴ്ച വിഭവം ബിഗ് ബോസ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. അംഗ ബലം കുറഞ്ഞതോടെ ഷോയിൽ ഇനി പല പൊട്ടിത്തെറികളും ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്.

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!