അച്ഛനമ്മമാരോടൊപ്പം ഉറങ്ങിക്കിടന്ന കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്തെ പാറക്കൂട്ടത്തിൽ കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിൽ പ്രണവ് – ശരണ്യ ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് ഇന്നലെ വീട്ടിനടുത്ത് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്.കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി കുഞ്ഞിന്റെ ബന്ധുക്കൾ ആരോപിച്ചു. ദമ്പതികൾ ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവരെയെല്ലാം സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്മൂന്നു വർഷം മുൻപ് വിവാഹിതരായ ദമ്പതികൾ തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി കുട്ടിക്ക് പനിയുണ്ടായിരുന്നതിനാൽ ഏറെ വൈകിയും ഉറങ്ങാതെ കരഞ്ഞു കൊണ്ടിരുന്നു. വെളുപ്പിന് ശരണ്യ കുട്ടിയെ പ്രണവിന്റെ കൂടെ മുറിയിൽ കിടത്തിയുറക്കി ഹാളിൽ ഉറങ്ങാൻ പോയി. രാവിലെയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. പ്രണവിനോട് ചോദിച്ചപ്പോൾ അറിയില്ലെന്നും പൊലീസിൽ പരാതി നൽകാമെന്നും പറഞ്ഞു. പൊലീസിന്റെ അന്വേഷണത്തിൽ വീട്ടിൽ നിന്ന് അധികം ദൂരെയല്ലാതെ കടലോരത്ത് പാറക്കൂട്ടത്തിനിടയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.