തെറ്റുപറ്റിപ്പോയെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച് നടൻ ഷെയ്ൻ നിഗം നിർമാതാവ് ജോബി ജോർജിന് കത്തയച്ചു. ‘സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്നും,നൽകിയ അഡ്വാൻസ് തുകയിൽ ചിത്രം പൂർത്തിയാകാൻ തയാറാണ് എന്ന് ഷെയിൻ പറഞ്ഞു.
എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ജോബി ജോർജ് പ്രതികരിച്ചു.ചിത്രീകരണം മുടങ്ങുന്ന രീതിയിൽ ഷെയിൻ പെരുമാറിയതും മുടി മുറിച്ചതും വിവാദം ആയിരുന്നു.ഇതോടെ പ്രശ്നം കൂടുതൽ വഷളാവുകയായിരുന്നു. അമ്മ സംഘടനയും പ്രൊഡ്യൂസേഴ്സ് അസോസിയേഷുമൊക്കെ പ്രശ്നത്തിൽ ഇടപെടുകയും ചെയ്‌തിരുന്നു.